തുർക്കിഷ് വിമാനം ആകാശചുഴിയില്‍; ഭീകരമായ വീഡിയോ

Published : Mar 10, 2019, 09:25 PM IST
തുർക്കിഷ്  വിമാനം ആകാശചുഴിയില്‍; ഭീകരമായ വീഡിയോ

Synopsis

ആകാശച്ചുഴിയിൽ അകപ്പെട്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി

ന്യൂയോര്‍ക്ക്: ഇസ്താംബുളില്‍ നിന്ന് ന്യൂയോർക്കിലേക്ക് പോയ തുർക്കിഷ്  വിമാനം ആകാശചുഴിയില്‍ പെട്ടു. ഇതിനെ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 29 യാത്രക്കാർക്ക് പരുക്കേറ്റു. ഇതിൽ നാലു യാത്രക്കാരുടെ നില ഗുരതരമാണെന്നാണ് റിപ്പോര്‍ട്ട്.  329 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന് അകത്തെ ദൃശ്യങ്ങള്‍ വൈറലാകുന്നുണ്ട്.

ആകാശച്ചുഴിയിൽ അകപ്പെട്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനു മുന്‍പായിരുന്നു അപകടം. പൈലറ്റിന്‍റെ നിർദ്ദേശപ്രകാരം വിമാനത്താവളത്തിൽ നേരത്തെ തന്നെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇതൊരു യുദ്ധമല്ല, പ്രതികാരമാണ്', ഓപ്പറേഷൻ ഹോക്കൈ സ്ട്രൈക്ക് എന്ന പേരിൽ സിറിയയിൽ യുഎസ് സൈനിക നീക്കം; ലക്ഷ്യം ഐസിസിനെ തുടച്ചുനീക്കൽ
അതിർത്തികളിൽ ജാഗ്രത; ബംഗ്ലാദേശിലെ സംഘർഷത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ, ഹാദിയുടെ സംസ്കാരം ഇന്ന്