
ദുബായ്: പറക്കും ടാക്‌സികള്‍ക്കായുള്ള യു എ ഇയിലെ ആദ്യ സ്റ്റേഷന്റെ നിര്‍മ്മാണം അതിവേഗതയിൽ പുരോഗമിക്കുന്നു. വെര്‍ട്ടിപോര്‍ട്ടിന്റെ നിര്‍മ്മാണം ഏതാണ്ട് 60 ശതമാനം പൂര്‍ത്തിയായതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. എയർ ടാക്സികൾക്കായി പുതിയ മൂന്ന് സ്റ്റേഷനുകളുടെ നിർമ്മാണവും ദുബായ് ആര്‍ ടി എ പ്രഖ്യാപിച്ചു. നാല് നിലകളിലായി 3100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള സ്‌റ്റേഷനില്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍, ടേക്ക് ഓഫ്, ലാന്‍ഡിങ് ഏരിയകള്‍, ചാര്‍ജിങ്ങ് സൗകര്യങ്ങള്‍, പാസഞ്ചര്‍ ലോഞ്ച് എന്നിവ ഉള്‍പ്പെടുന്ന നിർമാണമാണ് പുരോഗമിക്കുന്നത്. പ്രതിവര്‍ഷം 42000 ലാന്‍ഡിങ്ങുകളും 170000 യാത്രക്കാരെയും കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
എയർടാക്സി യാഥാർത്ഥ്യമാക്കുന്ന കാര്യത്തിൽ ദുബായ് പറക്കുകയാണെന്ന് അക്ഷരാർത്ഥത്തിൽ പറയാം. ആദ്യ വെർട്ടിപോർട്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് നിർമ്മാണം പുരോഗമിക്കുന്നത്. ദുബായ് അന്താരാഷ്ട്ര വെര്‍ട്ടിപോര്‍ട്ട് അഥവാ ഡി എക്സ് വി എന്നാകും സ്‌റ്റേഷന്‍ അറിയപ്പെടുക. കാഴ്ച്ചയിൽ വിമാനത്താവളം തന്നെയെന്ന് ആർക്ക് തോന്നുമെന്നതിൽ സംശയം വേണ്ട. നാല് നിലകളിലായി 3100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള സ്‌റ്റേഷനില്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍, ടേക്ക് ഓഫ്, ലാന്‍ഡിങ് ഏരിയകള്‍, ചാര്‍ജിങ്ങ് സൗകര്യങ്ങള്‍, പാസഞ്ചര്‍ ലോഞ്ച് എന്നിവ ഉള്‍പ്പെടും. പ്രതിവര്‍ഷം 42000 ലാന്‍ഡിങ്ങുകളും 170000 യാത്രക്കാരെയും കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ദുബായ് വിമാനത്താവളത്തിന് പുറമെ സബീല്‍ ദുബായ് മാള്‍, ദുബായ് മറീന, പാം ജുമൈര എന്നിവിടങ്ങളിലും വെര്‍ട്ടിപോര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇവ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുകയും ചെയ്യും. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പറക്കും കാര്‍ സര്‍വീസുകള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും പാം ജുമൈരയിലേക്ക് കാറില്‍ ഏകദേശം 45 മിനിറ്റ് എടുക്കുമെങ്കില്‍ പറക്കുംടാക്സികളില്‍ വെറും 12 മിനിറ്റ് മതിയാകുമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam