തു‍ർക്കിയിലും ഗ്രീസിലും അതിശക്തമായ ഭൂകമ്പം, പിന്നാലെ സുനാമി

Published : Oct 30, 2020, 08:34 PM ISTUpdated : Oct 30, 2020, 08:35 PM IST
തു‍ർക്കിയിലും ഗ്രീസിലും അതിശക്തമായ ഭൂകമ്പം, പിന്നാലെ സുനാമി

Synopsis

റിക്ടർ സ്കെയിലിൽ 7.0 കരുത്ത് രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത് എന്ന് യുഎസ് ജിയോളജിക്കൽ വകുപ്പ് അറിയിച്ചു.

ഏതൻസ്: തുർക്കിയിലും ഗ്രീസിലും അതിശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.0 മഗ്നിറ്റ്യൂട്ട് ശക്തി രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് ഇരുരാജ്യങ്ങളിലും നിരവധി കെട്ടിട്ടങ്ങൾ തകർന്നു വീണു. 

തുർക്കിയിൽ സുനായി ആക്രമണം ഉണ്ടായതായും റിപ്പോർട്ടുണ്ട്. തുർക്കിയിലെ ഇസ്മിർ മേഖലയിലാണ് ഭൂകമ്പത്തിന് പിന്നാലെ കടൽ കരയിലേക്ക് ഇരച്ചു കയറിയത്. ശക്തി കുറഞ്ഞ മിനി സുനാമിയാണ് ഉണ്ടായത് എന്നാണ് പ്രാദേശിക ഭരണകൂടം നൽകുന്ന വിവരം.

റിക്ടർ സ്കെയിലിൽ 7.0 കരുത്ത് രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത് എന്ന് യുഎസ് ജിയോളജിക്കൽ വകുപ്പ് അറിയിച്ചു. ഗ്രീക്ക് നഗരമായ കർലോവസിയിൽ നിന്നും 14 കി.മീ മാറിയാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്നും യുഎസ് ജിയോളജിക്കൽ വകുപ്പ് വ്യക്തമാകുന്നു. 

അതേസമയം 6.7 ആണ് ഭൂകമ്പത്തിൻ്റെ കരുത്തെന്ന് തുർക്കിഷ് ഡിസാസ്റ്റർ മാനേജ്മെൻ്റ ഏജൻസി പറയുന്നു. 6.6 ശക്തിയാണ് രേഖപ്പെടുത്തിയത് എന്നാണ് ഗ്രീക്ക് സർക്കാർ പറയുന്നത്. ഇസ്മറിൽ നാല് പേർ മരണപ്പെട്ടെന്നും ഇരുപതോളം കെട്ടിട്ടങ്ങൾ തകർന്നുവെന്നുമാണ് വിവരം.
"

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിൽ വിജയകരമായ ജൈത്രയാത്ര തുടര്‍ന്ന് ലുലുവിന്റെ പുതിയ കാൽവെപ്പ്, 33-ാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു, പുതിയ സ്റ്റോര്‍ അൽ ഖുറമിൽ
'ഗോമൂത്രം ദിവ്യ ഔഷധം, ചാണകം വിശുദ്ധ സ്വർണം'; വേദിയിൽ ഹിന്ദുമതത്തെ പരിഹസിച്ച് കൊമേഡിയൻ, പ്രതിഷേധിച്ച് സദസ് വിട്ടിറങ്ങി ഇന്ത്യക്കാർ