പാകിസ്ഥാനിൽ ശക്തമായ ഭൂചലനം; പ്രകമ്പനമുണ്ടായത് ഇന്ന് പുലര്‍ച്ചെ 2.58ന്

Published : Apr 02, 2025, 05:33 AM IST
 പാകിസ്ഥാനിൽ ശക്തമായ ഭൂചലനം; പ്രകമ്പനമുണ്ടായത് ഇന്ന് പുലര്‍ച്ചെ 2.58ന്

Synopsis

പാകിസ്ഥാനിൽ ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം ഇന്ന് പുലര്‍ച്ചെ 2.58നാണ് പാകിസ്ഥാനിൽ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം ഇന്ന് പുലര്‍ച്ചെ 2.58നാണ് പാകിസ്ഥാനിൽ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങളും ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ 4.6 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. കറാച്ചിയിലും ഭൂകമ്പത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ വീണ്ടും ഭൂചലനമുണ്ടായത്.  

മ്യാൻമർ, തായ്‍ലന്റ് ഭൂചലനം: അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന, മരണം 1700 കടന്നു

PREV
Read more Articles on
click me!

Recommended Stories

തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്