ഏകദേശം 3,400 പേർക്ക് പരിക്കേറ്റു. 300 ഓളം പേരെ കാണാതായതായി ഭരണകൂടം അറിയിച്ചു. 

ബാങ്കോക്ക്: മ്യാൻമർ ഭൂകമ്പം അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന. അടുത്ത 30 ദിവസത്തിനുള്ളിൽ ജീവൻ രക്ഷിക്കാനും പകർച്ചവ്യാധികൾ തടയാനും 8 മില്യൺ ഡോളർ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. മ്യാൻമറിൽ ഇതുവരെ 1,700 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 3,400 പേർക്ക് പരിക്കേറ്റു. 300 ഓളം പേരെ കാണാതായതായി ഭരണകൂടം അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ആശയവിനിമയ സംവിധാനങ്ങൾ നിലച്ചതോടെ, ഒറ്റപ്പെട്ട സ്ഥലങ്ങളിലടക്കം രക്ഷാ പ്രവ‌ർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ദുരന്തത്തിന്റെ യഥാർത്ഥ വ്യാപ്തി പുറത്തുവരുന്നതേയുള്ളൂവെന്നും മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. കൂടുതൽപ്പേരും കൊല്ലപ്പെട്ടത് മ്യാന്മറിലാണ്. മ്യാന്മറിൽ രക്ഷാപ്രവർത്തനം മന്ദ​ഗതിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെ ഉണ്ടായി.

ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തും ചൈനയുടെ കിഴക്കൻ ഭാഗത്തും കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മ്യാൻമറിൽ തുടരുന്ന ആഭ്യന്തരയുദ്ധം അടിയന്തര സേവനങ്ങളെ ദുർബലപ്പെടുത്തിയെന്നും ആരോപണമുയർന്നു. അയൽരാജ്യമായ തായ്‌ലൻഡിൽ ഭൂകമ്പത്തിൽ 10 പേർ മരിച്ചു. ബാങ്കോക്കിലെ ചാറ്റുചക് മാർക്കറ്റിന് സമീപം നിർമ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകർന്ന് 100 ഓളം തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ത്യയും അമേരിക്കയുമടക്കം നിരവധി രാജ്യങ്ങൾ മ്യാൻമറിന് സഹായങ്ങൾ നൽകാൻ മുന്നോട്ടു വന്നിട്ടുണ്ട്. 

ടേക്ക് ഓഫിന് സെക്കൻഡുകൾക്ക് പിന്നാലെ കടലിലേക്ക് പതിച്ച് സ്പെക്ട്രം, നേട്ടമെന്ന് ജർമ്മൻ സ്റ്റാർട്ടപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...