ബസ് ടിക്കറ്റിന് പണം നൽകേണ്ട, പ്ലാസ്റ്റിക് കുപ്പി നൽകിയാൽ മതി

By Web TeamFirst Published Aug 22, 2019, 3:53 PM IST
Highlights

കുപ്പിയൊന്നിന് രണ്ട് സെൻ ആണ് വില. 15 കുപ്പിയുണ്ടെങ്കിൽ 30 സെന്നിന് തുല്യമായാണ് കണക്കാക്കുക

ഗുയാക്വിൽ: ബസ് ടിക്കറ്റിന് പകരം പണം നൽകേണ്ട, പ്ലാസ്റ്റിക് നൽകിയാൽ മതിയെന്ന് കേട്ടാൽ ആശ്ചര്യം തോന്നുന്നുണ്ടോ? സത്യമാണ് ഇക്വഡോറിലെ ഗുയാക്വിൽ എന്ന നഗരത്തിൽ പ്ലാസ്റ്റികിന്റെ അതിപ്രസരത്തിൽ നിന്ന് രക്ഷനേടാൻ കണ്ടെത്തിയ ഉപായമാണിത്. പ്ലാസ്റ്റിക് കുപ്പികൾ നൽകിയാൽ ഇവിടെ ബസിൽ യാത്ര ചെയ്യാം, പണം നൽകേണ്ട.

ഇക്വഡോറിലെ തെക്കുപടിഞ്ഞാറൻ നഗരമായ ഇവിടെ 27 ലക്ഷമാണ് ജനസംഖ്യ. രാജ്യത്ത് ഏറ്റവുമധികം മാലിന്യം ഉണ്ടാകുന്നതും ഇവിടെയാണ്. ദിവസവും 4200 ടൺ മാലിന്യമാണ് ഇവിടെ ഉണ്ടാകുന്നത്. ഇതിൽ 14 ശതമാനം മാത്രമാണ് പുനരുപയോഗം സാധ്യമായവ.

കുപ്പിയൊന്നിന് രണ്ട് സെൻ ആണ് വില. 15 കുപ്പിയുണ്ടെങ്കിൽ 30 സെന്നിന് തുല്യമായാണ് കണക്കാക്കുക. പ്ലാസ്റ്റിക് കുപ്പികൾ പുറത്ത് വിൽക്കുന്നതിനേക്കാൾ ലാഭകരണം ബസിൽ നൽകുന്നതാണെന്ന് യാത്രക്കാരും പറയുന്നു. 

click me!