മനുഷ്യ ചരിത്രത്തിൽ മറ്റൊരാളില്ല, ലക്ഷം കോടി ആസ്തിയുള്ള ഒരേ ഒരു മനുഷ്യൻ! ലോകത്തെ ആദ്യ ട്രില്യണയർ സ്വപ്ന നേട്ടത്തിൽ മസ്ക്, സ്പേസ് എക്സ് ഐപിഒ നേട്ടമായി

Published : Jun 12, 2026, 10:05 PM IST
Elon Musk

Synopsis

ടെസ്‌ല, സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക് ലോകത്തിലെ ആദ്യത്തെ ട്രില്യണയറായി മാറി. സ്പേസ് എക്സിന്റെ ഐപിഒയെ തുടർന്നുള്ള വൻ ആസ്തി വർദ്ധനവാണ് അദ്ദേഹത്തെ ഈ ചരിത്രനേട്ടത്തിന് അർഹനാക്കിയത്. ഇതോടെ സ്പേസ് എക്സ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായി മാറി

ന്യൂയോർക്ക്: ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സി ഇ ഒ ആയ ഇലോൺ മസ്‌ക് മനുഷ്യ ചരിത്രത്തിൽ ആദ്യമായി ട്രില്യൺ ഡോളർ ആസ്തിയുള്ള വ്യക്തിയായി മാറി. ലക്ഷം കോടി ഡോളർ സ്വത്ത് സമാഹരിക്കുന്ന ലോകത്തെ ആദ്യ വ്യക്തിയെന്ന ഖ്യാതിയാണ് ഇലോൺ മസ്ക് സ്വന്തമാക്കിയത്. മസ്കിന്റെ പ്രമുഖ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്പേസ് എക്സിന്റെ ഐ പി ഒ (പ്രാഥമിക ഓഹരി വില്പന) പുറത്തിറക്കിയതിന് പിന്നാലെയാണ് ഇലോൺ മസ്കിനെ ഈ സ്വപ്ന നേട്ടത്തിലേക്ക് നയിച്ച ആസ്തി വർദ്ധനവുണ്ടായത്. ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായി സ്പേസ് എക്സ് മാറുകയും ചെയ്തു. ഐ പി ഒ വഴി 75 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരികളാണ് സ്പേസ് എക്സ് വിറ്റഴിച്ചത്. ഈ വൻ കുതിപ്പോടെ കമ്പനിയുടെ ആകെ വിപണി മൂല്യം ഇപ്പോൾ 1.77 ട്രില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. സ്പേസ് എക്സിലെ ഇലോൺ മസ്കിന്റെ വൻ ഓഹരി പങ്കാളിത്തമാണ് അദ്ദേഹത്തെ ലോകത്തെ ആദ്യത്തെ ട്രില്യണയർ എന്ന ചരിത്ര പദവിക്ക് അർഹനാക്കിയത്. മസ്കിന്റെ ഈ സമാനതകളില്ലാത്ത സാമ്പത്തിക നേട്ടം ആഗോള ബിസിനസ്സ് ലോകത്ത് പുതിയൊരു ചരിത്ര അധ്യായത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിൽ ലോകകപ്പ് ആവേശം, പക്ഷെ അമേരിക്കയുടെ ആദ്യ മത്സരം കാണാന്‍ ഡൊണാള്‍ഡ് ട്രംപ് വരില്ല, കാരണമിതാണ്
'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ', പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം ഇറാന് ആണവായുധമുണ്ടാകില്ലെന്ന് നെതന്യാഹു; കരാറിന് ഇനിയും ദൂരമുണ്ടെന്ന് ഇറാൻ