വൻ കവ‍ർച്ച, പിന്നാലെ രൂക്ഷവിമർശനം, പാരീസിലെ ലൂവ്രെ മ്യൂസിയത്തിന്റെ ഡയറക്ടർ രാജിവച്ചു

Published : Feb 25, 2026, 01:53 AM IST
Louvre museum

Synopsis

നെപ്പോളിയൻ ചക്രവർത്തി ഭാര്യക്ക് നൽകിയ വജ്രവും മരതകവും നിറഞ്ഞ മാല ഉൾപ്പെടെ എട്ട് വിലപിടിപ്പുള്ള ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട സംഭവം ഫ്രാൻസിനെ ഞെട്ടിച്ചിരുന്നു

പാരീസ്: പാരീസിലെ ലൂവ്രെ മ്യൂസിയത്തിന്റെ ഡയറക്ടർ ലോറൻസ് ഡെസ് കാർസ് രാജിവച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 19 ന് ലൂവ്രെ മ്യൂസിയത്തിൽ നടന്ന കവർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. മോഷണം തടയാനുള്ള സാങ്കേതിക സംവിധാനങ്ങളൊന്നും മ്യൂസിയത്തിലുണ്ടായിരുന്നില്ലെന്ന് ലോറൻസ് ഡെസ് കാർസ് പറഞ്ഞു. സംഭവത്തിൽ നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നെപ്പോളിയൻ ചക്രവർത്തി ഭാര്യക്ക് നൽകിയ വജ്രവും മരതകവും നിറഞ്ഞ മാല ഉൾപ്പെടെ എട്ട് വിലപിടിപ്പുള്ള ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട സംഭവം ഫ്രാൻസിനെ ഞെട്ടിച്ചിരുന്നു. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ആർട്ട് ഗാലറികളിലൊന്നാണ് പാരീസിലെ ലൂവ്രെ മ്യൂസിയം. ഡെസ് കാർസ് നേരത്തെ രാജി സമർപ്പിച്ചിരുന്നെങ്കിലും ഫ്രഞ്ച് സർക്കാർ അംഗീകരിച്ചിരുന്നില്ല.

ഡിസംബർ മുതൽ തന്നെ മ്യൂസിയത്തിലെ പല ക്രമക്കേടുകളേക്കുറിച്ചും പരാതി ഉയർന്നിരുന്നു. ശമ്പളത്തിന് വേണ്ടിയുള്ള സമരങ്ങൾ മ്യൂസിയത്തിൽ പതിവായിരുന്നു. മ്യൂസിയത്തിലെ ജല ചോർച്ചകളും ടിക്കറ്റ് വിൽപനയിലെ തിരിമറിയും അടുത്തിടെ വലിയ രീതിയിൽ ചർച്ചയായിരുന്നു. പുതിയ കലാസൃഷ്ടികൾ ആഡംബരപൂർവ്വം വാങ്ങുന്നതിനിടയിലും മ്യൂസിയത്തിന്റെ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യ പരിപാലനത്തിനുമുള്ള കുറഞ്ഞ ചെലവ് മാത്രമാണ് ചെയ്യുന്നതെന്ന് സംസ്ഥാന ഓഡിറ്റ‍ർമാരുടെ ഓഫീസും വിമ‍ർശകരും ആരോപിച്ചിരുന്നു. പുതിയ കലാസൃഷ്ടികളുടെ നാലിലൊന്ന് മാത്രമാണ് പൊതുജനങ്ങൾക്കായി തുറന്ന് നൽകിയിട്ടുള്ളൂ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

40 മിനിട്ട്, മൈ ഫ്രണ്ട് ഡോണൾഡ് ട്രംപ് വിളിച്ചു, ഹോർമുസും പശ്ചിമേഷ്യൻ സാഹചര്യവും ചർച്ചയായെന്ന് പ്രധാനമന്ത്രി; വെടിനിർത്തലിന് ശേഷമുള്ള ആദ്യ ചർച്ച
ഗൾഫ് മേഖലയിൽ ആശങ്കയേറുന്നു, അമേരിക്കയ്ക്ക് മേൽ സമ്മർദ്ദവുമായി സൗദി അറേബ്യ, ഹോർമുസ് കടലിടുക്കിലെ ഉപരോധം പിൻവലിക്കണമെന്നാവശ്യം