'അയൺ ഡോം ഇന്ത്യക്ക് നൽകാൻ തയ്യാര്‍', ഇന്ത്യയിൽ ആയുധങ്ങൾ നിർമ്മിക്കും, പ്രതിരോധ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് ഇന്ത്യയും ഇസ്രായേലും

Published : Feb 24, 2026, 07:18 PM IST
Prime Minister Narendra Modi and Israeli PM Benjamin Netanyahu discussing defense cooperation; Iron Dome missile defense system in action

Synopsis

മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കാനും ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നു. ഈ സഹകരണം തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ നിർണ്ണായകമാകുമെന്നും വിലയിരുത്തപ്പെടുന്നു.

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണ്ണായകമായ ഇസ്രായേൽ സന്ദർശനത്തിന് മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ കരാറുകൾ വിപുലീകരിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നു. ഇസ്രായേലിന്റെ അഭിമാനമായ അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനവും മറ്റ് അത്യാധുനിക ഹാർഡ്‌വെയറുകളും ഇന്ത്യയുമായി പങ്കുവെക്കാനാണ് തീരുമാനം. സാങ്കേതികവിദ്യ കൈമാറുന്നതിനൊപ്പം മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനും ലക്ഷ്യമിടുന്നു.

ഇന്ത്യയും ഇസ്രായേലും നേരിടുന്ന സമാനമായ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ നിലവിലുള്ള പ്രതിരോധ കരാറുകൾ കൂടുതൽ ശക്തമാക്കും. അയൺ ഡോം സാങ്കേതികവിദ്യ പങ്കുവെക്കുന്നത് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരിക്കും. തീവ്രവാദത്തിനെതിരെ ഇന്ത്യ, അബ്രഹാം ഉടമ്പടിയിലെ രാജ്യങ്ങൾ, ചില ആഫ്രിക്കൻ രാജ്യങ്ങൾ, ഗ്രീസ്, സൈപ്രസ് എന്നിവരെ ഉൾപ്പെടുത്തി പുതിയൊരു ആക്സിസ് രൂപീകരിക്കാൻ ഇസ്രായേൽ താൽപ്പര്യപ്പെടുന്നു.

ഇരുരാജ്യങ്ങളിലെയും ഭരണത്തലവന്മാർ തമ്മിലുള്ള കൂടിക്കാഴ്ച പ്രതിരോധ മേഖലയിലെ സ്വകാര്യ കമ്പനികൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങൾക്കും വഴിയൊരുക്കുമെന്ന് കോൺസൽ ജനറൽ യാനിവ് റെവാച്ച് പറഞ്ഞു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ളത് വെറുമൊരു നയതന്ത്ര ബന്ധമല്ലെന്നും മറിച്ച് പരസ്പര വിശ്വാസത്തിലും ഇന്നൊവേഷനിലും അധിഷ്ഠിതമായ പങ്കാളിത്തമാണെന്നും ഇസ്രായേൽ അംബാസഡർ റൂവൻ അസർ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഈ സന്ദർശനത്തോടെ ഇരുരാജ്യങ്ങളും നിർണ്ണായകമായ പല ചുവടുവെപ്പുകളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാമുകിക്കൊപ്പം വന്നത് മരണം, ലോകത്തെ ഏറ്റവും അപകടകാരിയായ മാഫിയാ തലവനെ വധിച്ചതെങ്ങനെ?
ഇറാനെതിരായ യുദ്ധം അമേരിക്കക്ക് എളുപ്പത്തിൽ ജയിക്കാം, പക്ഷേ യുദ്ധത്തേക്കാൾ സമാധാന കരാറാണ് ഇഷ്ടമെന്ന് ട്രംപ്; ഉപദേശകരുടെ വാർത്തകളും തള്ളി പ്രസിഡന്‍റ്