
ദില്ലി: ഇരുപത്തി രണ്ട് രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികൾ രണ്ടു ദിവസത്തെ സന്ദർശനത്തിന് ജമ്മുകശ്മീരിലെത്തി. ജമ്മുകശ്മീരിൽ മനുഷ്യവകാശലംഘനം തുടരുന്നു എന്ന പാകിസ്ഥാൻ പ്രചാരണം തടയുന്നതിന്റെ ഭാഗമായാണ് നയതന്ത്ര പ്രതിനിധികളെ ശ്രീനഗറിലെത്തിച്ചത്. ബഡ്ഗാമിലെത്തിയ പ്രതിനിധികൾ നാട്ടുകാരെ കണ്ട് ചർച്ച നടത്തി. അടുത്തിടെ രൂപീകരിച്ച ജില്ലാ വികസന കൗൺസിൽ അംഗങ്ങളെയും അംബാസഡർമാർ കണ്ടു. പൗരപ്രമുഖരുമായും മാധ്യമപ്രവർത്തകരുമായും നയതന്ത്രപ്രതിനിധികൾ സംസാരിക്കും. യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം ബംഗ്ളാദേശ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളും സംഘത്തിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam