കൊവിഷീൽഡിന് ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം; ലോകമെങ്ങും ഉപയോഗിക്കാൻ അനുമതി

By Web TeamFirst Published Feb 16, 2021, 6:53 AM IST
Highlights

വാക്സീൻ വിലകുറഞ്ഞതും സൂക്ഷിക്കാൻ എളുപ്പമുള്ളതുമെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു. അവികസിത രാജ്യങ്ങളിലെ വിതരണത്തിന് ഏറ്റവും യോജ്യമെന്നും വിലയിരുത്തൽ.

ജനീവ: പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഷീൽഡിൻ വാക്സീന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) യുടെ അംഗീകാരം. വാക്സീൻ ലോകമെങ്ങും ഉപയോഗിക്കാൻ ഡബ്ല്യുഎച്ച്ഒ അനുമതി നൽകി. ഓക്സ്ഫഡ് സർവകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച്, പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച വാക്സീനാണ് കൊവിഷീൽഡ്‌. 

വാക്സീൻ വിലകുറഞ്ഞതും സൂക്ഷിക്കാൻ എളുപ്പമുള്ളതുമെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു. അവികസിത രാജ്യങ്ങളിലെ വിതരണത്തിന് ഏറ്റവും യോജ്യമെന്നും വിലയിരുത്തൽ. ഇതോടെ വാക്സീൻ ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലെ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട്, ദക്ഷിണ കൊറിയയിലെ ആസ്ട്രാസെനക–എസ്‌കെ ബയോ എന്നീ സ്ഥാപനങ്ങൾക്ക് യുഎൻ പിന്തുണയോടെയുള്ള കോവിഡ് നിർമാർജന പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾക്കായി വാക്സീൻ നൽകാനാകും. 
 

click me!