
ഒട്ടാവ: മഞ്ഞ് കുമിഞ്ഞ് കൂടി വീട്ടിനുള്ളില്‍ കുടങ്ങിപ്പോയ 70 കാരനെ പൊലീസ് രക്ഷിച്ചു. കാനഡയിലാണ് സംഭവം. ഫ്ലോറിഡയില്‍ നിന്ന് അവധിക്കാല ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയ അയല്‍ക്കാരാണ് വീടിന് മുമ്പില്‍ മഞ്ഞ് കുമിഞ്ഞ് കൂടികിടക്കുന്നത് കണ്ട് പൊലീസില്‍ വിവരമറിയിച്ചത്. യാതൊരു പ്രതീക്ഷകളുമില്ലാതെയാണ് വൃദ്ധനെ രക്ഷപ്പെടുത്താനുള്ള ശ്രമം പൊലീസ് തുടങ്ങിയത്.
എന്നാല്‍ ഒന്നര മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ മഞ്ഞ് നീക്കി വീട്ടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ വൃദ്ധനെ ജീവനോടെ കാണുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന ഭക്ഷണം കഴിച്ച് ജീവിന്‍ നിലനിര്‍ത്തുകയായിരുന്നു എന്ന് വൃദ്ധന്‍ പൊലീസിനോട് പറഞ്ഞു. ആഴ്ചകളായി വൃദ്ധന്‍ വീട്ടില്‍ അകപ്പെട്ടിരിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറയുമ്പോള്‍ പൊലീസ് ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam