ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും അനക്കമില്ലാതെ യൂറോപ്യൻ രാഷ്ട്രങ്ങൾ; ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല

Published : Mar 16, 2026, 07:04 PM IST
iran

Synopsis

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ ആഹ്വാനത്തോട് യൂറോപ്യൻ രാജ്യങ്ങൾ തണുപ്പൻ പ്രതികരണം രേഖപ്പെടുത്തി. ജർമ്മനി, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ സൈനിക നീക്കങ്ങളിൽ പങ്കാളികളാകില്ലെന്ന് വ്യക്തമാക്കിയപ്പോൾ, ബ്രിട്ടൻ കൂടുതൽ ജാഗ്രതയോടെയുള്ള നിലപാടാണ് സ്വീകരിച്ചത്. നയതന്ത്ര ചർച്ചകൾക്കാണ് ഭൂരിഭാഗം രാജ്യങ്ങളും മുൻഗണന നൽകുന്നത്.

പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള എണ്ണ-വാതക വിതരണത്തിൽ നിർണ്ണായകമായ ഈ ജലപാതയിൽ യാതൊരുവിധ സൈനിക നീക്കങ്ങളിലും പങ്കാളികളാകാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജർമ്മനി വ്യക്തമാക്കി. യുദ്ധത്തെ നേരത്തെ എതിർത്ത സ്പെയിനും ഈ ഭാഗത്ത് സൈനിക നീക്കത്തിനില്ലെന്ന് പറഞ്ഞു. ഇറാൻ്റെ ഭീഷണി നേരിടാൻ സൈനിക സഹായം നൽകണമെന്ന ട്രംപിന്റെ ആവശ്യത്തോട് മറ്റ് യൂറോപ്യൻ രാജ്യങ്ങളും അനുകൂലിച്ച് രംഗത്ത് വന്നില്ല.

പ്രശ്നപരിഹാരത്തിന് നയതന്ത്ര ചർച്ചകളാണ് ശരിയായ വഴിയെന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി പ്രതികരിച്ചു. നിലവിൽ ഇറ്റലി പങ്കാളികളായ നാവിക ദൗത്യങ്ങളൊന്നും ഈ മേഖലയിലേക്ക് വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാനമായ നിലപാടാണ് ഗ്രീസും സ്വീകരിച്ചിത്. ഹോർമുസ് കടലിടുക്കിലെ ഒരു സൈനിക പ്രവർത്തനത്തിലും തങ്ങൾ ഭാഗമാകില്ലെന്ന് ഗ്രീക്ക് സർക്കാർ വക്താവ് ഔദ്യോഗികമായി അറിയിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ വിഷയത്തിൽ കൂടുതൽ ജാഗ്രതയോടെയുള്ള പ്രതികരണമാണ് നടത്തിയത്. ഇറാനുമായി ഒരു വിപുലമായ യുദ്ധത്തിലേക്ക് നീങ്ങാൻ ബ്രിട്ടൻ ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ കടലിടുക്ക് തുറക്കുന്നതിനായി സഖ്യകക്ഷികളുമായി ചേർന്ന് പ്രായോഗികമായ പദ്ധതിക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ആവശ്യം "അവ്യക്തമായ ക്ഷണം" എന്ന് വിശേഷിപ്പിച്ച ഡെന്മാർക്ക് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്‌മുസെൻ, ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയൻ, അംഗരാഷ്ട്രങ്ഹളുമായി ചർച്ച നടത്തിയ ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്ന് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഡോണൾഡ് ട്രംപിൻ്റെ ആവശ്യം തള്ളി സ്പെയിൻ; ഹോർമുസ് കടലിടുക്കിൽ സൈനിക നീക്കങ്ങളിൽ പങ്കുചേരില്ലെന്ന് നിലപാട്
നിര്‍ത്താനും പറ്റുന്നില്ല, തുടരാനും പറ്റുന്നില്ല, ഇറാന്‍ യുദ്ധത്തില്‍ അടിമുടി കുടുങ്ങി ട്രംപ്!