
ഒസ്ലോ: നോർവേയിലെ യുഎസ് എംബസിയിൽ സ്ഫോടനം. ഞായറാഴ്ച പുലർച്ചെയാണ് തലസ്ഥാനമായ ഓസ്ലോയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് എംബസിയിൽ സ്ഫോടനം നടന്നത്. ബോംബ് സ്ക്വാഡും പൊലീസ് ഹെലികോപ്റ്ററുകളും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. അന്വേഷണം ആരംഭിച്ചെന്ന് നോർവീജിയൻ അധികൃതർ പറയുന്നു. പടിഞ്ഞാറൻ ഓസ്ലോയിലെ അമേരിക്കൻ നയതന്ത്ര കോമ്പൗണ്ടിലെ കോൺസുലാർ വിഭാഗത്തെ ലക്ഷ്യമിട്ട് പ്രാദേശിക സമയം പുലർച്ചെ ഒരു മണിയോടെ അട്ടിമറി ശ്രമം നടന്നുവെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ല. എംബസിയുടെ കോൺസുലാർ വിഭാഗത്തിന്റെ പ്രവേശന കവാടത്തിലാണ് സ്ഫോടനം ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അപകടമായി കണക്കാക്കുന്നില്ലെന്നും ആക്രമണമാണെന്നും അധികൃതർ വ്യക്തമാക്കി. സമീപത്ത് നിന്ന് കൂടുതൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam