നിംസ്‌ഡായ് ഇനി ഓർമ്മ! ലോകപ്രശസ്ത പർവ്വതാരോഹകൻ നിർമൽ പുർജ മരിച്ചെന്ന് സ്ഥിരീകരണം; അവസാനിച്ചത് 'അസാധ്യ ഉയരങ്ങൾ' കീഴടക്കിയ ജീവിതം

Published : Aug 01, 2026, 05:13 PM IST
nirmal purja

Synopsis

പ്രശസ്ത നേപ്പാളി പർവതാരോഹകൻ നിർമൽ പുർജ പാകിസ്ഥാനിലെ ബ്രോഡ് പീക്കിലുണ്ടായ ഹിമപാതത്തിൽ മരിച്ചു. '14 പീക്ക്സ്' എന്ന ഡോക്യുമെന്ററിയിലൂടെ ലോകശ്രദ്ധ നേടിയ പുർജ, ലോകത്തിലെ ഏറ്റവും ഉയരമുള്ള 14 കൊടുമുടികൾ ഏറ്റവും വേഗത്തിൽ കീഴടക്കിയ റെക്കോർഡിന് ഉടമയാണ്. അദ്ദേഹത്തിന്റെ പർവ്വതാരോഹണ ഏജൻസിയാണ് മരണം സ്ഥിരീകരിച്ചത്.

ദില്ലി: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഗി​​​ൽ​​​ഗി​​​ത് ബാ​​​ൾ​​​ട്ടി​​​സ്ഥാ​​​നി​​​ലുള്ള ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​മു​​​ള്ള കൊ​​​ടു​​​മു​​​ടി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ബ്രോ​​​ഡ് പീ​​​ക്കി​​​ലു​​​ണ്ടാ​​​യ ഹി​​​മ​​​പാ​​​ത​​​ത്തി​​​ൽ പ്രശസ്ത നേപ്പാളി പർവ്വതാരോഹകൻ നിർമൽ പുർജ (43) മരിച്ചതായി സ്ഥിരീകരിച്ചു. 'നിംസ്‌ദായ്' എന്ന് അറിയപ്പെടുന്ന നിർമൽ പുർജയെയും സംഘത്തെയും മഞ്ഞുവീഴ്ചയെ തുടർന്ന് കാണാതായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ പർവ്വതാരോഹണ ഏജൻസിയായ 'എലൈറ്റ് എക്സ്പെഡ്' ആണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

നേ​​​പ്പാ​​​ൾ, പാ​​​ക്കി​​​സ്ഥാ​​​ൻ, ഒ​​​മാ​​​ൻ, അ​​​മേ​​​രി​​​ക്ക, ചൈ​​​ന രാ​​​ജ്യ​​​ക്കാ​​​രാ​​​ണ് സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെന്നാണ് പുറത്തുവരുന്ന വിവരം. 8051 മീ​​​റ്റ​​​റു​​​മാ​​​യി ഉ​​​യ​​​ര​​​ത്തി​​​ൽ ലോ​​​ക​​​ത്തി​​​ൽ 12-ാം സ്ഥാ​​​ന​​​മു​​​ള്ള കൊ​​​ടു​​​മു​​​ടി​​​യാ​​​ണ് ബ്രോ​​​ഡ് പീ​​​ക്ക്. വ്യ​​​ഴാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി 6600 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ മ​​​ഞ്ഞി​​​ടി​​​ച്ചി​​​ലി​​​ലാണ് പർവതാരോഹക സംഘം പെട്ടത്. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​മു​​​ള്ള 14 കൊ​​​ടു​​​മു​​​ടി​​​ക​​​ൾ ഏ​​​റ്റ​​​വും വേ​​​ഗ​​​ത്തി​​​ൽ കീ​​​ഴ​​​ട​​​ക്കി​​​യ​​​തി​​​ന്‍റെ റെക്കോർഡ് നി​​​ർ​​​മ​​​ൽ പു​​​ർ​​​ജ​​​യു​​​ടെ പേ​​​രി​​​ലാ​​​ണ്.

പർവ്വതാരോഹണ സംഘത്തെ നയിച്ചത് നിർമൽ പുർജയാണ്. അപകടത്തെത്തുടർന്ന് അദ്ദേഹവുമായുള്ള ആശയവിനിമയം പൂർണ്ണമായും നഷ്ടമായിരുന്നു. ബ്രിട്ടീഷ് സ്പെഷ്യൽ ഫോഴ്സിലെ മുൻ അംഗമായിരുന്ന നിർമൽ പുർജ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 കൊടുമുടികളും ഏറ്റവും വേഗത്തിൽ (6 മാസവും 6 ദിവസവും കൊണ്ട്) കീഴടക്കി ലോകശ്രദ്ധ നേടിയ വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ റെക്കോർഡ് നേട്ടത്തെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് നിർമ്മിച്ച '14 Peaks: Nothing Is Impossible' എന്ന ഡോക്യുമെന്ററി ആഗോളതലത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഹിറ്റ് വെരി ഹാർഡ്'; ലക്ഷ്യം അടിസ്ഥാന ഊർജ്ജ കേന്ദ്രങ്ങൾ, ഇറാന് മേൽ ശക്തമായ ആക്രമണങ്ങൾക്ക് പച്ചക്കൊടി കാട്ടി ഡോണാൾഡ് ട്രംപ്
ഇന്ത്യൻ പാറ്റകൾക്ക് പിന്നാലെ പാക് ജൻസിയും, 'കോക്രോച്ച് പാർട്ടി പാകിസ്ഥാൻ'; തൊഴിലും അഴിമതി വിരുദ്ധ പോരാട്ടവും മുഖ്യ അജണ്ട