ലോകം മുഴുവൻ ഫാൻസ്, ടിക് ടോക്കിലെ രാജാവും എയർപോർട്ടിൽ കുടുങ്ങി; തടഞ്ഞത് യുഎസ് ഇമിഗ്രേഷൻ വിഭാഗം, വിസ ചട്ടലംഘനം

Published : Jun 12, 2025, 04:30 AM IST
Khaby Lame

Synopsis

വിസയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് യുഎസ് ഇമിഗ്രേഷൻ അധികൃതർ ഖാബി ലാമിനെ തടഞ്ഞുവെച്ചു. ലാം സ്വമേധയാ രാജ്യം വിട്ടു. ഈ വിഷയത്തിൽ ലാം ഇതുവരെ പ്രതികരിച്ചിട്ടില്ല.

വാഷിംഗ്ടണ്‍: ടിക് ടോക്കിൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ഖാബി ലാം അമേരിക്ക വിട്ടു. വിസയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ലാസ് വെഗാസിലെ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചതോടെയാണ് അദ്ദേഹം യുഎസ് വിട്ടത്. സെനഗലിൽ ജനിച്ച ഇറ്റാലിയൻ ഇൻഫ്ലുവൻസറായ സെറിംഗ് ഖബാനെ ലാം എന്ന മുഴുവൻ പേരുള്ള ഇദ്ദേഹത്തെ വെള്ളിയാഴ്ച ഹാരി റീഡ് ഇന്‍റർനാഷണൽ എയർപോർട്ടിൽ തടഞ്ഞുവെച്ചതായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് (ICE) സ്ഥിരീകരിച്ചു.

ഏപ്രിൽ 30-നാണ് ലാം യുഎസിൽ പ്രവേശിച്ചത്. അദ്ദേഹം വിസ നിബന്ധനകൾ ലംഘിച്ചുവെന്നാണ് യുഎസ് അധികൃതരുടെ വിശദീകരണം. തുടര്‍ന്ന് സ്വമേധയാ രാജ്യം വിടാൻ അനുമതി നൽകിയെന്നും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് അറിയിച്ചു. ഔദ്യോഗികമായി നാടുകടത്തൽ ഉത്തരവ് ലഭിക്കാതെ രാജ്യം വിടാൻ ഈ നടപടി സഹായിക്കുമെന്നും ഭാവിയിൽ യുഎസിലേക്ക് മടങ്ങുന്നതിന് ഇത് ഗുണകരമാകുമെന്നും യുഎസ് അധികൃതര്‍ പറഞ്ഞു. എന്നാല്‍, ഈ വിഷയത്തില്‍ ഖാബി ലാം പ്രതികരിച്ചിട്ടില്ല.

പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കീഴിൽ ഇമിഗ്രേഷൻ നടപ്പാക്കൽ ശക്തമാക്കുന്നതിനിടയിലാണ് ഖാബി ലാമിന്‍റെ ഈ മടക്കം. ട്രംപിന്‍റെ സമീപകാല നയങ്ങൾ യുഎസിലെങ്ങും വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. പ്രത്യേകിച്ചും ലോസ് ഏഞ്ചൽസിൽ വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. ഇത് യുഎസിലെ മറ്റ് നഗരങ്ങളിലേക്ക് വ്യാപിച്ച് കഴിഞ്ഞു. കൊവിഡ് മഹാമാരിയുടെ സമയത്താണ് ഖാബി ലാം 'ലൈഫ് ഹാക്ക്' വീഡിയോകളോടുള്ള തന്‍റെ നിശബ്‍ദവും ഹാസ്യപരവുമായ പ്രതികരണങ്ങളിലൂടെ ആഗോള പ്രശസ്തിയിലേക്ക് ഉയർന്നത്. അദ്ദേഹത്തിന് ഇപ്പോൾ 162 ദശലക്ഷത്തിലധികം ടിക് ടോക്ക് ഫോളോവേഴ്സ് ഉണ്ട്. ഹ്യൂഗോ ബോസുമായി സഹകരിച്ചും യൂണിസെഫ് ഗുഡ്‌വിൽ അംബാസഡറായും അദ്ദേഹം തന്‍റെ പ്രശസ്തി വലിയ ബ്രാൻഡ് ഡീലുകളിലേക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. തടങ്കലിൽ വെക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ്, ന്യൂയോർക്കിൽ നടന്ന മെറ്റ് ഗാലയിൽ അദ്ദേഹം ശ്രദ്ധ നേടിയിരുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?