
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയെ ചൊല്ലി തുടരുന്ന ദശാബ്ദങ്ങള്‍ പഴക്കമുള്ള നേപ്പാല്‍ - ചൈന പോര് ട്വിറ്ററിലേക്കും. എവറസ്റ്റ് തങ്ങളുടെ രാജ്യത്തിന്‍റെ ഭാഗമാണെന്ന ന്യൂസ് ഏജന്‍സിയായ ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ്‍വര്‍ക്കിന്‍റെ അകാശവാദമാണ് ഇപ്പോള്‍ വീണ്ടും പോരിന് കാരണമായിരിക്കുന്നത്.
എവറസ്റ്റ് പൂര്‍ണ്ണമായും ചൈനയുടെ ഭാഗമാണെന്ന അവകാശവാദത്തിനെതിരെ നേപ്പാളികള്‍ ട്വിറ്ററില്‍ ഹാഷ്ടാഗ് പ്രതിഷേധം ആരംഭിച്ചു. #Backoffchina എന്ന ഹാഷ്ടാഗില്‍ ആരംഭിച്ച പ്രതിഷേധം ട്വിറ്റററില്‍ ട്രെന്‍റിംഗ് ആണ്. നേപ്പാളിലെ ചൈനീസ് നയതന്ത്രപ്രതിനിധിയെ മെന്‍ഷന്‍ ചെയ്താണ് പ്രതിഷേധം നടക്കുന്നത്.
''ഇത്രയും നാള്‍ എവറസ്റ്റ് നേപ്പാളിലാണെന്നാണ് ഞങ്ങള്‍ പറഞ്ഞുപഠിച്ചത്. എന്നാല്‍ ഇപ്പോള്‍ ചൈനയിലെ ടിബറ്റിലാണ് അതെന്നാണ് അവര്‍ പറയുന്നത്. നന്ദി സിജിടിഎന്‍'' - എന്നാണ് കാഠ്മണ്ഡു പോസ്റ്റ് എഡിറ്റര്‍ ഇന്‍ ചീഫ് അനൂപ് കപ്ലെ ട്വീറ്റ് ചെയ്തത്.
1960 കളിലാണ് എവറസ്റ്റിനെ ചൊല്ലിയുള്ള ചൈന - നേപ്പാള്‍ തര്‍ക്കം ആരംഭിച്ചത്. 1961 ലെ ഉടമ്പടി പ്രകാരമാണ് ഇരു രാജ്യങ്ങളും കൊടുമുടി പങ്കിടുന്നത്. 1865-ൽ ബ്രിട്ടീഷ് സർവേയറും ആർമി ഓഫീസറുമായിരുന്ന സർ ആൻഡ്രൂ വോ, തന്റെ മുൻഗാമിയായിരുന്ന കേണൽ സർ ജോർജ് എവറസ്റ്റിന്റെ പേരിൽനിന്നുമാണ് കൊടുമുടിക്ക് എവറസ്റ്റ് എ്നന് പേരിടുന്നത്. എന്നാല്‍ നേപ്പാളില്‍ ഇത് സഗർമാഥാ എന്നും ടിബറ്റൻ ഭാഷയിൽ ചോമോലുങ്മ എന്നും അറിയപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam