യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ക്വാറന്റൈനിൽ അല്ല; കൊവിഡ് പരിശോധനാഫലം നെ​ഗറ്റീവാണന്ന് വക്താവ്

Web Desk   | Asianet News
Published : May 11, 2020, 09:30 AM ISTUpdated : May 11, 2020, 10:14 AM IST
യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ക്വാറന്റൈനിൽ അല്ല; കൊവിഡ് പരിശോധനാഫലം നെ​ഗറ്റീവാണന്ന് വക്താവ്

Synopsis

വൈറ്റ് ഹൗസിലെ മെഡിക്കൽ യൂണിറ്റിന്റെ നിർദ്ദേശങ്ങൾ പാലിച്ചാണ് അദ്ദേഹം മുന്നോട്ട് പോകുന്നതെന്നും ഓമെല്ലി കൂട്ടിച്ചേർത്തു. 

വാഷിം​ഗ്ടൺ: യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന് കൊവിഡ് ബാധയില്ലെന്നും ക്വാറന്റൈനിൽ കഴിയുകയാണെന്ന വാര്‍ത്ത തെറ്റാണെന്നും വെളിപ്പെടുത്തലുമായി ഔദ്യോ​ഗിക വക്താവ്. പെൻസിന്റെ കൊവിഡ് പരിശോധനാഫലം നെ​ഗറ്റീവാണെന്നും വക്താവ് അറിയിച്ചു. മൈക്ക് പെൻസിന്റെ  പ്രെസ് സെക്രട്ടറി കാറ്റി മില്ലർക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിരുന്നു. മൈക്ക് പെൻസ് സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്ന് ചില മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതിനെ തുടർന്നാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി വക്താവ് ഡെവിൻ ഓമെല്ലി രം​ഗത്ത് വന്നത്.  

വൈറ്റ് ഹൗസിലെ മെഡിക്കൽ യൂണിറ്റിന്റെ നിർദ്ദേശങ്ങൾ പാലിച്ചാണ് അദ്ദേഹം മുന്നോട്ട് പോകുന്നതെന്നും ഓമെല്ലി കൂട്ടിച്ചേർത്തു. എല്ലാ ദിവസവും നടത്തുന്ന പരിശോധനയിൽ ഫലം നെ​ഗറ്റീവാണ്. കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായിക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.  കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഓഫീസിലെ കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തിവരികയാണ്. ട്രംപും മൈക്ക് പെന്‍സും ജീവനക്കാരും ദിവസവും കോവിഡ് പരിശോധന നടത്തുമെന്ന് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കൊവിഡ് വ്യാപനം തടയാനുളള മാര്‍ഗങ്ങള്‍ അമേരിക്കയില്‍ പുരോഗമിക്കുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പന്ത്രണ്ട് ദിന യുദ്ധത്തേക്കാൾ രാജ്യം സജ്ജം', മിസൈൽ ശേഷി വർധിപ്പിച്ചെന്ന് ഇറാൻ; അമേരിക്കക്കടക്കം മുന്നറിയിപ്പുമായി പ്രതിരോധ വക്താവ്
ഒടുവിൽ യുഎഇയിൽ നിന്ന് ലോകം കാത്തിരുന്ന വാർത്ത, റഷ്യ-അമേരിക്ക-യുക്രൈൻ ചർച്ചയിൽ നിർണായക പുരോഗതി; യുദ്ധം അവസാനിപ്പിക്കൽ യാഥാർത്ഥ്യമായേക്കും