ഇറാന്റെ മിസൈൽ പതിച്ചത് സ്വന്തം യുദ്ധക്കപ്പലിൽ; നിരവധി നാവിക സേനാംഗങ്ങൾ കൊല്ലപ്പെട്ടു

Published : May 11, 2020, 10:13 AM IST
ഇറാന്റെ മിസൈൽ പതിച്ചത് സ്വന്തം യുദ്ധക്കപ്പലിൽ; നിരവധി നാവിക സേനാംഗങ്ങൾ കൊല്ലപ്പെട്ടു

Synopsis

നാവിക സേനയുടെ ജാമറൻ എന്ന കപ്പലിൽ നിന്നാണ് മിസൈൽ തൊടുത്തത്. 40 പേർ മിസൈൽ വീണ് തകർന്ന യുദ്ധക്കപ്പലിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം

ടെഹ്റാൻ: സ്വന്തം മിസൈൽ പതിച്ച് ഇറാന്റെ നാവികസേനയുടെ യുദ്ധക്കപ്പൽ തകർന്നു. കപ്പലിലുണ്ടായിരുന്ന നാവിക സേനാംഗങ്ങൾ കൊല്ലപ്പെട്ടെന്നാണ് വിവരം. നാവികസേനയുടെ പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്.

ഹോർമൂസ് കടലിടുക്കിന് സമീപത്താണ് അപകടം നടന്നത്. 23 പേർ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരം. നാവിക സേനയുടെ ജാമറൻ എന്ന കപ്പലിൽ നിന്നാണ് മിസൈൽ തൊടുത്തത്. 40 പേർ മിസൈൽ വീണ് തകർന്ന യുദ്ധക്കപ്പലിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇവരെല്ലാവരും കൊല്ലപ്പെട്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ജനുവരിയിൽ ഉക്രൈന്റെ യാത്രാ വിമാനവും ഇറാന്റെ മിസൈൽ ആക്രമണത്തിൽ തകർന്നിരുന്നു. വിമാനത്തിലുണ്ടായിരുന്ന 176 പേരാണ് അന്ന് മരിച്ചത്.

PREV
click me!

Recommended Stories

കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ
ഏഷ്യൻ ശക്തികളുടെ ബന്ധം വഷളാകുന്നു; തങ്ങളുടെ വിമാനങ്ങള്‍ക്കുനേരെ ചൈന അപകടകരമായ രീതിയില്‍ റഡാര്‍ പ്രയോഗിച്ചെന്ന് ജപ്പാന്‍