
ചൈനയുമായി വാണിജ്യ ഇടപാടുകളുടെ കാര്യത്തിൽ ന്യൂസിലാൻഡ് വെച്ചുപുലർത്തുന്ന അമിതാശ്രയത്വം രാജ്യത്തിന് ഭാവിയിൽ ദോഷം ചെയ്യും എന്ന രൂക്ഷമായ വിമർശനവുമായി രാജ്യത്തെ വിദേശകാര്യ വകുപ്പ് മന്ത്രി നനൈയ മഹൂട്ട രംഗത്ത്. രാജ്യത്തിന്റെ നിക്ഷേപങ്ങൾ മുഴുവൻ ഒരു രാജ്യത്ത് ചെയ്യുന്നത് ബുദ്ധിയാവില്ല എന്ന അഭിപ്രായമാണ് തന്റെ സുദീർഘമായ പ്രസംഗത്തിൽ മഹൂട്ട പറഞ്ഞത്.
പസിഫിക് മേഖലയിൽ ചൈന സ്ഥിരം എടുത്ത് പ്രയോഗിക്കുന്ന 'കടക്കെണി രാഷ്ട്രീയ'ത്തെക്കുറിച്ചും അവർ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. ന്യൂസിലൻഡിന്റെ പുരോഗതിയിലും, സ്ഥിരതയിലും ചൈനയ്ക്കുള്ള പങ്ക് വെറും വായ്‌പകൾ തന്നുകൊണ്ടാവരുത് എന്നും അവർ അടിവരയിട്ടു പറഞ്ഞു.
ന്യൂസിലാൻഡ് ചൈന കൗൺസിലിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മഹൂട്ട. ഈ അവസരത്തിൽ ചൈനയുമായുള്ള വ്യാപാര ബന്ധം അനുപേക്ഷണീയമാണ് എങ്കിലും, ഈ ബന്ധം ന്യൂസിലൻഡിന്റെ ഭാവി താത്പര്യങ്ങൾ കൂടി പരിഗണിച്ചുള്ളതാവണം എന്ന് അവർ ഓർമിപ്പിച്ചു. ചൈനയോടൊപ്പം മറ്റുള്ള രാജ്യങ്ങളുമായും വാണിജ്യബന്ധങ്ങൾ വളർത്തണമെന്നാണ് മഹൂട്ടയുടെ നിർദേശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam