യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ കൊല്ലുമെന്ന് ഭീഷണി, 39കാരിയായ നഴ്സ് അറസ്റ്റിൽ

Published : Apr 18, 2021, 11:22 AM ISTUpdated : Apr 18, 2021, 11:48 AM IST
യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ കൊല്ലുമെന്ന് ഭീഷണി, 39കാരിയായ നഴ്സ് അറസ്റ്റിൽ

Synopsis

ജയിലിൽ കഴിയുന്ന ഭർത്താവിന് അയച്ച വീഡിയോ സന്ദേശത്തിലൂടെയാണ് കമലാ ഹാരിസിനെ കൊല്ലുമെന്ന് ഫെൽപ്പ്സ് ഭീഷണിപ്പെടുത്തിയത്...


വാഷിം​ഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ നഴ്സിനെ അറസ്റ്റ് ചെയ്തു. 39 കാരിയായ നിവിയാനെ പെറ്റിറ്റ് ഫെൽപ്പ്സ് ആണ് അറസ്റ്റിലായത്. ഫെൽപ്പ്സ് മനപൂർവ്വം കമലാ ഹാരിസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മുറിപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.

ജാക്സൺ ഹെൽത്ത് സിസ്റ്റത്തിനായി 2001 മുതൽ പ്രവ‍ർത്തിക്കുകയാണ് ഫെൽപ്സ്. ജയിലിൽ കഴിയുന്ന ഭർത്താവിന് അയച്ച വീഡിയോ സന്ദേശത്തിലൂടെയാണ് കമലാ ഹാരിസിനെ കൊല്ലുമെന്ന് ഫെൽപ്പ്സ് ഭീഷണിപ്പെടുത്തിയത്. കമലാ ഹാരിസ് നിങ്ങൾ മരിക്കാൻ പോവുകയാണ്. നിങ്ങളുടെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു - എന്നാണ് വീഡിയോകളിലൊന്നിൽ ഫെൽപ്പ്സ് പറയുന്നത്. 

ഫെബ്രുവരി 18 ന് പുറത്തിറക്കിയ മറ്റൊരു വീഡിയോയിൽ ഇന്ന് മുതൽ 50 ദിവസത്തിനുള്ളിൽ നിങ്ങൾ മരിക്കും. ഈ ദിവസം രേഖപ്പെടുത്തൂ, എന്നും പറയുന്നുണ്ട്. കമലാ ഹാരിസ് പ്രസിഡന്റായതിനോടുള്ള ദേഷ്യത്തിലാണ് താൻ അങ്ങനെ പറഞ്ഞതെന്നും ഇപ്പോൾ ആ ദേഷ്യമില്ലെന്നുമാണ് സീക്രട്ട് സർവ്വീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഫെൽപ്പ്സ് പറഞ്ഞത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭാഷ മതത്തിന്റെ ഭാ​ഗമല്ല'; പാക് സർവകലാശാലയിൽ സംസ്കൃതം ഉൾപ്പെടുത്തി, ഭ​ഗവത് ​ഗീതയും മഹാഭാരതവും പഠിപ്പിക്കും
87-ാം വയസ്സിൽ 37കാരിയിൽ മകൻ പിറന്നു, സന്തോഷ വാർത്ത അറിയിച്ച് പ്രശസ്ത ചിത്രകാരൻ