
അബുദാബി: അബുദാബിയിൽ മിസൈൽ ആക്രമണം. ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു. അബുദാബിയിൽ രണ്ടിടത്ത് തീപിടിത്തം ഉണ്ടായി. പ്രത്യേക സാമ്പത്തിക മേഖലയായ കെസാദ് പരിസരത്താണ് തീപിടിത്തം ഉണ്ടായത്. യുഎഇ വ്യോമപ്രതിരോധ സംവിധാനം തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചതാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഇറാന്റെ ആക്രമണമുണ്ടായ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സന്ദർശനം നടത്തി കുവൈത്ത് പ്രധാനമന്ത്രി. തീപിടിത്തവും നാശനഷ്ടവും നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ വിലയിരുത്തി. മൂന്നു തവണയാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ആക്രമിക്കപ്പെട്ടത്. വിമാനയാത്രക്കാർ സൗദി വഴിയാണ് ഇപ്പോൾ കുവൈത്തിലേക്കും തിരിച്ചുമുള്ള യാത്രകൾ നടത്തുന്നത്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഇന്ധന ഡിപ്പോക്ക് നേരെയുണ്ടായ ആക്രമണം ഗുരുതരമായിരുന്നു. തീപിടുത്തവും നാശനഷ്ടങ്ങളും നിയന്ത്രിക്കാൻ സേനകൾ പണിപ്പെട്ടു. ഇവിടെയാണ് പ്രധാനമന്ത്രി ഷെയ്ക് അഹ്മദ് അബ്ദുള്ള അഹ്മദ് അൽ സബാഹ് സന്ദർശനം നടത്തിയത്. തീപ്പിടിത്തം നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ച് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു നൽകി. നേരത്തെ പാസഞ്ചർ ടെർമിനലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഇന്ധന ടാങ്കിനുണ്ടായ കേടുപാടുകൾ പരിഹരിച്ച് സർവീസുകൾ പുനരാംരംഭിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. നിരന്തരമായ ആക്രമണം കാരണം കുവൈത്തിൽ നിന്നുള്ള ജസീറ എയർവേസ് പ്രവർത്തനം സൗദിയിലേക്ക് മാറ്റിയിട്ടുണ്ട്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞു കിടക്കുന്നതിനാൽ യാത്രക്കാർ റോഡ് വഴി സൗദിയിൽ പോയി അവിടെ നിന്നാണ് യാത്ര ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam