ശക്തമായി തിരിച്ചടിച്ച് ഇറാൻ; 12 അമേരിക്കൻ സൈനികർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം;

Published : Mar 28, 2026, 10:43 AM IST
US Army

Synopsis

സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. ഇറാനെതിരായ സൈനിക നീക്കങ്ങൾ ആഴ്‌ചകൾക്കുള്ളിൽ അവസാനിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ ആക്രമണം. ഇറാൻ്റെ മിസൈൽ ആക്രമണത്തെ പ്രതിരോധിക്കാനാണ് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതെന്ന് ഇസ്രായേലും അവകാശപ്പെട്ടു.

വാഷിങ്ടൺ: സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമെന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി 28 ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ അമേരിക്കൻ സൈന്യത്തിലെ 300 ലേറെ സൈനികർക്ക് പരിക്കേറ്റതായാണ് വിവരം. എന്നാൽ പരിക്കേറ്റവരിൽ 273 പേർ തിരികെ ജോലിയിൽ പ്രവേശിച്ചതായാണ് അമേരിക്ക വ്യക്തമാക്കുന്നത്. അതേസമയം 13 യുഎസ് സൈനികർ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.

അതേസമയം ഇറാനെതിരായ സൈനിക നീക്കങ്ങൾ ആഴ്‌ചകൾക്കുള്ളിൽ അവസാനിക്കുമെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ന് പ്രസ്‌താവിച്ചത്. യുദ്ധം ഇനി മാസങ്ങളോളം നീളില്ലെന്നും അവർ വ്യക്തമാക്കി. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ഇറാൻ ആക്രമണം നടത്തിയതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഈ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് യുദ്ധം ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്ന പ്രസ്താവന. അതേസമയം ഇറാൻ്റെ മിസൈൽ ആക്രമണത്തെ പ്രതിരോധിക്കാനാണ് ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന വിചിത്ര വാദവുമായി ഇസ്രായേലും രംഗത്തെത്തിയിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അബുദാബിയിൽ ഇറാന്‍റെ ആക്രമണം, മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു, രണ്ടിടത്ത് തീപിടിത്തം
അമേരിക്കയോട് പ്രതികാരം വീട്ടി ഇറാൻ്റെ 'ഹന്ദാല' സംഘം; 'പണി' കിട്ടിയത് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന്; സ്വകാര്യ ഇമെയിൽ ഹാക്ക് ചെയ്‌തു