സ്വകാര്യ പരിപാടിക്ക് പോകുമ്പോൾ ലഹരി സംഘം തട്ടിക്കൊണ്ടുപോയി, മെക്സിക്കോയിൽ 5 ഗായകർ കൊല്ലപ്പെട്ടു

Published : May 30, 2025, 02:21 PM IST
സ്വകാര്യ പരിപാടിക്ക് പോകുമ്പോൾ ലഹരി സംഘം തട്ടിക്കൊണ്ടുപോയി, മെക്സിക്കോയിൽ 5 ഗായകർ കൊല്ലപ്പെട്ടു

Synopsis

പ്രാദേശിക മെക്സിക്കൻ സംഗീതമായിരുന്നു ഗ്രൂപോ ഫ്യുജിറ്റിവോയുടെ ഹൈലൈറ്റ്. ലഹരിമരുന്ന സംഘങ്ങളുടെ നായകരുടെ വാഴ്ത്തുപാട്ടുകൾ അടക്കമുള്ള ഉൾപ്പെടുന്നവയാണ് മെക്സിക്കൻ പ്രാദേശിക സംഗീതം. എന്നാൽ ഗായകരെ കൊലപ്പെടുത്താനുള്ള പ്രകോപനം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല

മെക്സിക്കോ സിറ്റി: മെക്സിക്കൻ നഗരമായ റെയ്നോസയിൽ നിന്ന് കാണാതായ അഞ്ച് ഗായകർ അമേരിക്കൻ അതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ. മയക്കുമരുന്ന സംഘത്തിലുള്ളവർ കൊലപ്പെടുത്തിയതാണെന്ന സംശയത്തിലാണ് മെക്സിക്കൻ പൊലീസുള്ളത്. സംഭവത്തിൽ കുപ്രസിദ്ധമായ ഗൾഫ് കാർട്ടലിലെ 9 അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തതായാണ്  ടാമാലിപാസ് അറ്റോണി ജനറൽ ഇർവിംഗ് ബാരിയോസ് മോജിക വിശദമാക്കിയിട്ടുള്ളത്. 

മെയ് 25ന് ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പോകും വഴിയാണ് ഗ്രൂപോ ഫ്യുജിറ്റിവോ എന്ന പേരിൽ അറിയപ്പെടുന്ന ഗായക സംഘത്തെ തട്ടിക്കൊണ്ട് പോയത്. പിന്നാലെതന്നെ ഇവരെ വിട്ടയ്ക്കാൻ വൻ തുക മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ധുക്കൾക്ക് ഫോൺവിളികൾ ലഭിച്ചിരുന്നു. പൊലീസ് സംഭത്തിൽ ഗായകർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതിന് ഇടയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. 20നും 40നും ഇടയിൽ പ്രായമുള്ള ഗായകരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. പ്രാദേശികമായ പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു ഈ സംഘം. 

അറസ്റ്റിലായവരിൽ നിന്ന് തോക്കും മറ്റായുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രാദേശിക മെക്സിക്കൻ സംഗീതമായിരുന്നു ഗ്രൂപോ ഫ്യുജിറ്റിവോയുടെ ഹൈലൈറ്റ്. ലഹരിമരുന്ന സംഘങ്ങളുടെ നായകരുടെ വാഴ്ത്തുപാട്ടുകൾ അടക്കമുള്ള ഉൾപ്പെടുന്നവയാണ് മെക്സിക്കൻ പ്രാദേശിക സംഗീതം. എന്നാൽ ഗായകരെ കൊലപ്പെടുത്താനുള്ള പ്രകോപനം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. 

നേരത്തെ ഗൾഫ് ലഹരി കാർട്ടലുകളെയും ക്രിമിനൽ സംഘങ്ങളേയും അമേരിക്കയുടെ പ്രസിഡന്റ് ആഗോള ഭീകരവാദ സംഘമെന്നാണ് വിശേഷിപ്പിച്ചത്. ജനുവരിയിൽ മെക്സിക്കോയിലേക്ക് അമേരിക്കക്കാർ സഞ്ചരിക്കുന്നത് അപകടകരമാണെന്ന് വ്യക്തമാക്കി മുന്നറിയിപ്പും നൽകിയിരുന്നു. റെയ്നോസ അടക്കമുള്ള മെക്സിക്കൻ നഗരങ്ങളിൽ തട്ടിക്കൊണ്ട് പോവലുകൾ അടക്കമുള്ള സംഭവങ്ങൾ വർധിക്കുന്നതായി ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പാകിസ്ഥാന് നന്ദി': ഗാസയിലേക്ക് സേനയെ അയയ്ക്കാമെന്ന പാക് ഓഫറിനെ കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
ഇറാനെതിരെ പുതിയ ആക്രമണത്തിന് കോപ്പുകൂട്ടി ഇസ്രയേൽ? ട്രംപുമായി നെതന്യാഹുവിന്‍റെ നിർണായക കൂടിക്കാഴ്ച, ആക്രമണ പദ്ധതി വിവരിക്കാനെന്ന് റിപ്പോർട്ട്