സെക്കൻഡ് ഹാൻഡ് പാരാഗ്ലൈഡിംഗ് യന്ത്രം, പരീക്ഷണപറക്കലിൽ 55കാരൻ എത്തിയത് എവറസ്റ്റിന്റെ ഉയരത്തിൽ, വിലക്ക്

Published : May 30, 2025, 12:31 PM IST
സെക്കൻഡ് ഹാൻഡ് പാരാഗ്ലൈഡിംഗ് യന്ത്രം, പരീക്ഷണപറക്കലിൽ 55കാരൻ എത്തിയത് എവറസ്റ്റിന്റെ ഉയരത്തിൽ, വിലക്ക്

Synopsis

എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തിലേക്കാണ് യന്ത്രത്തകരാറ് പെംഗിനെ എത്തിച്ചത്. മേഘങ്ങൾക്ക് ഇടയിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവത്തിൽ മുഖത്തും കൺപീലികളിലും അടക്കം ഐസ് പാളികൾ പറ്റിപ്പിച്ച നിലയിലുള്ള പെംഗിന്റെ വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. മൈനസ് 35 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് പാരാഗ്ലൈഡിംഗ് യന്ത്രത്തിലെ തകരാറ് 55കാരനെ എത്തിച്ചത്.

ബെയ്‌ജിങ്ങ്‌: പുതിയ പാരാഗ്ലൈഡിംഗ് യന്ത്രവുമായി 3000 അടി ഉയരത്തിൽ നിന്ന് പറക്കാനിറങ്ങിയ 55 കാരൻ എത്തിയത് 27800 അടി ഉയരത്തിൽ. ചൈനയിലാണ് പ്രശസ്തനായ പാരാഗ്ലൈഡർ അപ്രതീക്ഷിതമായ അപകടം നേരിട്ടത്. പെംഗ് യൂജിയാംഗ് ചൈനയിലെ ക്വിലാൻ മലനിരകളുടെ ഉയരത്തിലാണ് പാരാഗ്ലൈഡിംഗ് നടത്തിയത്. എന്നാൽ അപ്രതീക്ഷിത സാഹചര്യത്തിൽ പാരാഗ്ലൈഡിംഗ് യന്ത്രം കുത്തനെ ഉയർന്ന് പൊന്തുകയായിരുന്നു. 30000 അടിയോളം ഉയർന്ന് മേഘങ്ങളിൽ കുടുങ്ങിയ പെംഗിന്റെ ദൃശ്യങ്ങൾ പാരാഗ്ലൈഡറിലുണ്ടായിരുന്ന ക്യാമറയിലാണ് പതിഞ്ഞത്. എന്നാൽ വീഡിയോ വൈറലായതിന് പിന്നാലെ ആറ് മാസം പാരാഗ്ലൈഡിംഗ് പ്രവർത്തികളിൽ ഏർപ്പെടുന്നതിന് പെംഗിനെ ചൈന വിലക്കിയിരിക്കുകയാണ്.

ശനിയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. സെക്കൻഡ് ഹാൻഡായി വാങ്ങിയ പാരാഗ്ലൈഡിംഗ് യന്ത്രമാണ് പെംഗിന് മരണത്തെ മുഖാമുഖം കാണിക്കുന്ന സാഹചര്യം സൃഷ്ടിച്ചതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 20 മിനിറ്റോളം സാധാരണ ഉയരത്തിൽ നിന്ന ശേഷമാണ് പാരാഗ്ലൈഡിംഗ് യന്ത്രം നിയന്ത്രണം നഷ്ടമായി ഉയർന്ന് പൊന്തിയത്. എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തിലേക്കാണ് യന്ത്രത്തകരാറ് പെംഗിനെ എത്തിച്ചത്. മേഘങ്ങൾക്ക് ഇടയിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവത്തിൽ മുഖത്തും കൺപീലികളിലും അടക്കം ഐസ് പാളികൾ പറ്റിപ്പിച്ച നിലയിലുള്ള പെംഗിന്റെ വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. മൈനസ് 35 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് പാരാഗ്ലൈഡിംഗ് യന്ത്രത്തിലെ തകരാറ് 55കാരനെ എത്തിച്ചത്. സാധാരണ ഗതിയിൽ ഓക്സിജൻ മാസ്കിന്റെ സഹായമില്ലാതെ സാധാരണ മനുഷ്യന് അതിജീവിക്കാൻ സാധിക്കാത്ത ഉയരത്തിലാണ് പെംഗ് എത്തിപ്പെട്ടത്.

അഞ്ച് വർഷത്തിലേറെ പാരാഗ്ലൈഡിംഗ് പരിചയമുള്ള പെംഗിന് ഇത്തരമൊരു അനുഭവം ആദ്യമാണ്. ഒരിക്കലും മനപൂർവ്വം ഇത്തരത്തിലുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടില്ലെന്നും പെംഗ് പറയുന്നു. ഒരു മണിക്കൂറോളം ഭൂമിയിലുള്ള സുഹൃത്തുമായി റേഡിയോ ബന്ധത്തിലുണ്ടായിരുന്ന പെംഗ് അപ്രതീക്ഷിതമായാണ് ഉയർന്നത്. ഏറെക്കുറെ ബോധം നഷ്ടമാകുന്ന അവസ്ഥയിൽ ലോഞ്ച് ചെയ്ത മേഖലയിൽ നിന്ന് 30 കിലോമീറ്ററിലേറെ അകലെയാണ് പെംഗ് നിലത്തിറങ്ങിയത്. എന്നാൽ രജിസ്റ്റർ ചെയ്യാത്ത യന്ത്രത്തിൽ പാരാഗ്ലൈഡിംഗിന് ഇറങ്ങി അപകടകരമായ സാഹചര്യം സൃഷ്ടിച്ചതിനാണ് പെംഗിന് ആറുമാസത്തെ വിലക്കെന്നാണ് ചൈനീസ് അധികൃതർ വിശദമാക്കിയിട്ടുള്ളത്. നേരത്തെ 2007ൽ ജർമനി സ്വദേശമായുള്ള പാരാഗ്ലൈഡർ 9946 മീറ്റർ ഉയരത്തിൽ പാരാഗ്ലൈഡ് ചെയ്തിരുന്നു. ഓസ്ട്രേലിയയിൽ പാരാഗ്ലൈഡ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ഇവാ വിസ്നിയെർസ്കാ എന്ന പാരാഗ്ലൈഡർ ഉയർന്ന് പോവുകയായിരുന്നു. സംഭവത്തിൽ 40 മിനിറ്റോളം യുവതിക്ക് ബോധം നഷ്ടമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെടുമോ, ട്രംപിനെ സാക്ഷിയാക്കി ഒപ്പിട്ട സമാധാന കരാർ ലംഘിച്ചു, കംബോഡിയയെ കടന്നാക്രമിച്ച് തായ്‍വാൻ
ട്രംപിന്റെ കടുംവെട്ട്; കടുത്ത ആശങ്കയിൽ ഇന്ത്യൻ ജീവനക്കാർ, 'ഫാക്ട് ചെക്കർമാർക്കും കണ്ടന്റ് മോഡറേറ്റർമാർക്കും വിസ നിഷേധിക്കും'