
ഡിട്രോയിറ്റ്: ടേക്ക് ഓഫീന് പിന്നാലെ ക്യാബിനിൽ പുക നിറഞ്ഞു. വിമാനം തിരിച്ചുവിട്ടു, എമർജൻസി ലാൻഡിംഗ്. യാത്രക്കാരെ ഒഴിപ്പിച്ചത് പ്രത്യേക വാതിലിലൂടെ. ഡിസംബർ നാലിന് അമേരിക്കയിലെ നെവാർക്കിലാണ് സംഭവം. നെവാർക്കിൽ നിന്ന് ഡിട്രോയിറ്റിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയർലൈൻ വിമാനത്തിലായിരുന്നു സംഭവം. വിമാനം 19000 അടി ഉയരത്തിൽ എത്തിയപ്പോഴാണ് സംഭവം.
പുകമണം അസഹ്യമായതിന് പിന്നാലെ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. ഇരുപത് വർഷം പഴക്കമുള്ള എംപ്രേർ ഇ 170 യുണൈറ്റഡ് ജെറ്റ് വിമാനത്തിലാണ് പുകമണം നിറഞ്ഞത്. ചെറിയ രീതിയിൽ അനുഭവപ്പെട്ട പുകമണം അതിരൂക്ഷമായതിന് പിന്നാലെയാണ് വിമാനം അടിയന്തരമായി നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്തിൽ തിരിച്ചിറക്കിയത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്.
റൺവേയിലേക്ക് എത്തിയതിന് പിന്നാലെ തന്നെ എമർജൻസി സ്ലൈഡുകളിലൂടെ യാത്രക്കാരെ വിമാനത്തിന് പുറത്തേക്ക് എത്തിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിശദമാക്കിയിട്ടുള്ളത്. എമർജൻസി ലാൻഡിംഗും തുടർന്നുള്ള സംഭവങ്ങളും മറ്റ് ചില സർവ്വീസുകൾ വൈകാൻ കാരണമായിട്ടുണ്ട്.
ഒരു മണിക്കൂറോളമാണ് മറ്റ് വിമാനങ്ങൾ വൈകിയത്. യുണൈറ്റഡ് എയർലൈൻ വിമാനങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ നവംബർ മാസത്തിൽ മാത്രം 343000 യാത്രക്കാരുടെ യാത്രകളാണ് വിവിധ യാത്രകളാണ് പല രീതിയിൽ ബാധിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam