
ത്രിഭുവന്‍: 150 യാത്രക്കാരുമായി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ തീ. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട് വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച പറന്നുയര്‍ന്ന വിമാനത്തിനാണ് തീ പിടിച്ചത്. ദുബായിലേക്കുള്ള ഫ്ലൈ ദുബൈ വിമാനത്തിലാണ് തീ പിടിച്ചത്. വിമാനത്തിന് തീ പിടിച്ചതിന് പിന്നാലെ വിമാനം തിരിച്ചിറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും എന്‍ജിന്‍ ഓഫ് ചെയ്ത ശേഷം വിമാനം യാത്ര തുടരുകയായിരുന്നു.
വിമാന അടിയന്തരമായി താഴെ ഇറക്കാനുള്ള നിര്‍ദ്ദേശം പൈലറ്റ് അവഗണിക്കുകയായിരുന്നു. വിമാനത്താവളത്തില്‍ അഗ്നി രക്ഷാ സനാ അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും തന്മൂലം ആവശ്യം വേണ്ടി വന്നില്ല. ഫ്ലൈ ദുബൈയുടെ ബോയിംഗ് വിമാനത്തിനാണ് തീ പിടിച്ചത്. 50 നേപ്പാള്‍ സ്വദേശികള്‍ അടക്കം 150 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എന്‍ജിനുകളില്‍ ഒന്നിനാണ് തീപിടിച്ചതെന്നാണ് സൂചന. അഗ്നിബാധയുടെ കാരണം ഇനിയും വ്യക്തമായിട്ടില്ല.
കഴിഞ്ഞ ദിവസം അമേരിക്കൻ എയർലൈൻസിന്‍റെ വിമാനം കൊളംബസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അരിസോണയിലെ ഫീനിക്സിലേക്ക് പറന്നുയര്‍ന്ന് 40 മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ വിമാനത്തിന്‍റെ എഞ്ചിന്‍ ഭാഗത്ത് ഒരു പക്ഷി വന്ന് ഇടിച്ച് തീ പിടിച്ചിരുന്നു. പക്ഷി ഇടിച്ചതിന് പിന്നാലെ വിമാനം യൂ ടേണെടുത്ത് കൊളംബസ് വിമാനത്താവളത്തില്‍ തന്നെ സുരക്ഷിതമായി ഇറങ്ങി. ഇതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
പക്ഷി ഇടിച്ചു; പിന്നാലെ വിമാനത്തില്‍ നിന്നും തീ, അടിയന്തര ലാന്‍റിംഗ്, അത്ഭുതകരമായ രക്ഷപ്പെടല്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam