സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

Published : Oct 01, 2026, 09:22 AM IST
fly dubai flight stabbing captain smit machchar

Synopsis

വിമാനത്തിൽ പൈലറ്റിന് കുത്തേറ്റതിന് പിന്നാലെ, ഇസ്രയേലിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ച് ഫ്ലൈ ദുബായ്. അന്വേഷണം അവസാനിക്കും വരെ സർവീസ് നടത്തില്ല.

ദുബായ്: ഫ്ളൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിനിരയായ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം. സ്മിത് മച്ചാർ ചികിത്സയിൽ കഴിയുന്നത് താബുക്ക് സിറ്റി ആശുപത്രിയിലാണ്. ആരോഗ്യ നിലയേക്കുറിച്ച് വിവരം പുറത്ത് വിട്ടത് സൗദി ഇന്ത്യൻ എംബസിയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി. സൗദിയിൽ ഫ്ലൈ ദുബൈ വിമാനം ഇടിച്ചിറക്കിയ സംഭവത്തിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് നടപടി. അന്വേഷണം അവസാനിക്കുന്നത് വരെ ഇസ്രായേലിലേക്കും തിരിച്ചും സർവീസ് ഉണ്ടാവില്ല.

വിമാനത്തിൽ പൈലറ്റിന് കുത്തേറ്റതിന് പിന്നാലെ, ഇസ്രയേലിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ച് ഫ്ലൈ ദുബായ്. അന്വേഷണം അവസാനിക്കും വരെ സർവീസ് നടത്തില്ല. സഹ പൈലറ്റിന്റെ ആക്രമണത്തെ ധീരമായി ചെറുത്ത ഇന്ത്യാക്കാരനായ പൈലറ്റിന് അഭിനന്ദന പ്രവാഹം. സ്മിത് മച്ചാർ ഹീറോയെന്ന് ട്രംപും നെതന്യാഹുവും പ്രതികരിച്ചു. ദുബായ്, ടെൽ അവീവ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ ശ്രമമെന്ന് ഇസ്രയേൽ പറയുമ്പോൾ വിമാനത്തിൽ നടന്നത് അതിസാഹസിക രക്ഷാപ്രവർത്തനമാണ്. ആകാശത്ത് വെച്ച് ആക്രമണം നടത്തിയ പൈലറ്റിനെ യാത്രക്കാർ ചേർന്നാണ് കീഴടക്കിയത്. സംഭവത്തിന് പിന്നാലെ ഓഫ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ നടത്തിയ അടിയന്തര സേഫ് ലാൻഡിങ് അതിസാഹസികമായിരുന്നു. സഹപൈലറ്റിൻ്റെ കുത്തേറ്റിട്ടും കോക്പിറ്റ് തുറന്ന് യാത്രക്കാരെ ഉള്ളിൽ കയറ്റിയ ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ സ്മിത് മച്ചാറാണ് ഈ സംഭവത്തിലെ ഹീറോ എന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി കണ്ടു. ദുബായിൽ സ്ഥിരതാമസമാക്കിയ സ്മിത് മച്ചാറാണ് സഹപൈലറ്റിൻ്റെ ആക്രമണത്തിൽ പരിക്കേറ്റിട്ടും സാഹസികമായി ചെറുത്തുനിന്നത്. മച്ചാർ കോക്പിറ്റ് തുറന്ന് യാത്രക്കാരെ ഉള്ളിൽ കയറ്റിയാണ് ആക്രമണകാരിയായ ഒമാൻ സ്വദേശിയായ സഹപൈലറ്റിനെ കീഴടക്കിയത്. 2022 ജൂൺ മുതൽ ഫ്ലൈ ദുബായിയുടെ ബോയിങ് 737 വിഭാഗത്തിൽ ക്യാപ്റ്റനാണ് സ്മിത് മച്ചാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സ്മിത് മച്ചാർ ഹീറോ, ഇന്ത്യയുടെ അഭിമാനം'; ഫ്ളൈ ദുബായ് വിമാനത്തിലെ ക്യാപ്റ്റനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവം: ഹൈജാക്കിംഗ് ശ്രമമായി കരുതുന്നില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു