ശ്രീലങ്കന്‍ ആക്രമണത്തിന് പിന്നില്‍ വിദേശ കരങ്ങള്‍ - യുഎസ്

By Web TeamFirst Published Apr 24, 2019, 11:30 PM IST
Highlights

ആക്രമണങ്ങളുടെ സ്വഭാവവും തീവ്രതയും ആസൂത്രണവുമെല്ലാം പരിശോധിക്കുമ്പോള്‍ പിന്നില്‍ വിദേശ ശക്തികളുണ്ടെന്ന് സംശയിക്കുന്നതായി യുഎസ് അംബാസഡര്‍ അലൈന ടെപ്ലിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഐഎസ് പോലുള്ള വിദേശ കരങ്ങളെന്ന് യുഎസ്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നെങ്കിലും വിശ്വസനീയമായ തെളിവുകളൊന്നും നല്‍കിയിരുന്നില്ല.
ആക്രമണങ്ങളുടെ സ്വഭാവവും തീവ്രതയും ആസൂത്രണവുമെല്ലാം പരിശോധിക്കുമ്പോള്‍ പിന്നില്‍ വിദേശ ശക്തികളുണ്ടെന്ന് സംശയിക്കുന്നതായി യുഎസ് അംബാസഡര്‍ അലൈന ടെപ്ലിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അന്വേഷണത്തില്‍ യുഎസ് ഏജന്‍സിയായ എഫ്ബിഐയും സഹകരിക്കും. ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തേണ്ടത് ലോകത്തിന്‍റെ ആവശ്യമാണെന്നും അവര്‍ പറഞ്ഞു. ഇന്‍റലിജന്‍റ്സ് വീഴ്ച ശ്രീലങ്കന്‍ അധികൃതര്‍ തുറന്ന് സമ്മതിച്ച പശ്ചാത്തലത്തിലായിരുന്നു യുഎസ് അംബാസഡറുടെ പ്രതികരണം.

click me!