ഷെയ്ഖ് ഹസീനയുടെ പലായന ദൃശ്യം പകർത്തിയ ബംഗ്ലാദേശ് വ്യോമസേന മുൻ ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ; കൊല്ലപ്പെട്ടതെന്ന് സംശയം

Published : Oct 30, 2026, 04:47 AM IST
KM Tahseef Sourio

Synopsis

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്ന് കരുതപ്പെടുന്ന മുൻ വ്യോമസേനാ ഫ്ലൈറ്റ് ലഫ്റ്റനന്റ് കെ.എം തഹ്സീഫ് സൗറിയെ ധാക്കയിലെ തുരാഗ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാണാതായി ഒരു ദിവസത്തിന് ശേഷം കണ്ടെത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയെങ്കിലും മരണകാരണത്തെക്കുറിച്ച് സംസാരിക്കാൻ പോലീസ് തയാറായിട്ടില്ല

ധാക്ക: ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സൈനിക വിമാനത്തിൽ രാജ്യം വിടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്ന് കരുതപ്പെടുന്ന മുൻ വ്യോമസേനാ ഫ്ലൈറ്റ് ലഫ്റ്റനന്റ് കെ.എം തഹ്സീഫ് സൗറിയെ ധാക്കയിലെ തുരാഗ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാണാതായി ഒരു ദിവസത്തിന് ശേഷമാണ് നദിയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഷഹീദ് സുഹ്റവർദി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഉണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കാൻ പോലീസ് തയാറായിട്ടില്ല.

മൃതദേഹത്തോടൊപ്പം ലഭിച്ച ഫോണും ഘടികാരവും വഴിയാണ് മരിച്ചത് സൗറിയാണെന്ന് സ്ഥിരീകരിച്ചത്. ഷെയ്ഖ് ഹസീന രാജ്യം വിടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടതുമായി ഇദ്ദേഹത്തിൻ്റെ മരണത്തിന് ബന്ധമുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി സ്വലാഹുദ്ദീൻ അഹമ്മദ് മറുപടി പറഞ്ഞില്ല. പ്രാഥമിക അന്വേഷണം പൂർത്തിയാകാതെ നിഗമനങ്ങളിലെത്താൻ കഴിയില്ലെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും മറ്റ് വിശദാംശങ്ങളും പുറത്തുവന്ന ശേഷം വ്യക്തമായ മറുപടി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കാണാതാവുന്നതിന് തലേദിവസം അമ്മയോടൊപ്പം മുഴുവൻ സമയം ഷോപ്പിംഗ് നടത്തിയ ശേഷം വൈകിട്ട് സുഹൃത്തിന്റെ ഫോൺ കോൾ വന്നതിനെ തുടർന്നാണ് ഇദ്ദേഹം വീട്ടിൽ നിന്ന് പുറത്തേക്ക് പോയത്. പിന്നീട് തിരികെ വന്നില്ല. ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ഉണ്ടായില്ല. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് സംശയം. 2024 ഓഗസ്റ്റിൽ സേനയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഇദ്ദേഹം രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. ഷെയ്ഖ് ഹസീന രാജ്യം വിടുന്ന ദൃശ്യങ്ങൾ പകർത്തിയതാണോ ജോലിയിൽ നിന്ന് പുറത്താക്കാൻ കാരണമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആയിരിക്കാമെന്നാണ് അന്ന് ഇദ്ദേഹം പ്രതികരിച്ചത്. ചട്ടങ്ങൾ പാലിച്ചുള്ള നിർബന്ധിത വിരമിപ്പിക്കൽ എന്നാണ് സൈന്യം വിശദീകരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡോണൾഡ് ട്രംപിൻ്റെ പുതിയ നീക്കം; തിരിച്ചടിയാവുക ഇന്ത്യാക്കാർക്ക്; എച്ച്-1ബി വിസ കാലാവധി നീട്ടുന്നവർക്ക് വെല്ലുവിളി
ഇസ്രായേൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഖത്തറിന് നേരെ തിരിഞ്ഞ് ബെഞ്ചമിൻ നെതന്യാഹു; അറബ് പാർട്ടികളുടെ മുന്നേറ്റത്തിൽ പഴി!