ഒടുവിലെ കാമുകി, 33കാരിക്ക് 906 കോടിയുടെ സമ്പാദ്യം നീക്കി വച്ച് ഇറ്റലിയുടെ മുന്‍ പ്രധാനമന്ത്രി

Published : Jul 10, 2023, 10:47 AM ISTUpdated : Jul 10, 2023, 10:50 AM IST
ഒടുവിലെ കാമുകി, 33കാരിക്ക് 906 കോടിയുടെ സമ്പാദ്യം നീക്കി വച്ച് ഇറ്റലിയുടെ മുന്‍ പ്രധാനമന്ത്രി

Synopsis

ലുക്കീമിയ ബാധിതനായി ചികിത്സയിലിരിക്കെ 86ാം വയസിലാണ് സില്‍വിയോ ബെര്‍ലുസ്കോണി മരിച്ചത്. 33 വയസുകാരിയായ കാമുകിക്കാണ് സില്‍വിയോ ബെര്‍ലുസ്കോണിയുടെ സമ്പാദ്യത്തില്‍ നിന്ന് വന്‍തുക ലഭിക്കുക

മിലാന്‍: ഏറ്റവും അവസാനത്തെ കാമുകിക്ക് 906.29 കോടി രൂപയുടെ സമ്പാദ്യം നീക്കി വച്ച് ഇറ്റലിയുടെ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണി. 2023 ജൂണ്‍ 12ന് 86ാം വയസിലാണ് സില്‍വിയോ ബെര്‍ലുസ്കോണി അന്തരിച്ചത്. കാമുകിയായിരുന്ന മാര്‍ത്ത ഫാസിനയ്ക്കാണ് സില്‍വിയോ ബെര്‍ലുസ്കോണി വന്‍ തുക വില്‍പത്രത്തില്‍ അവശേഷിപ്പിച്ചത്. ലുക്കീമിയ ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു സില്‍വിയോ ബെര്‍ലുസ്കോണി മരിച്ചത്. 33 വയസുകാരിയായ കാമുകിക്കാണ് സില്‍വിയോ ബെര്‍ലുസ്കോണിയുടെ സമ്പാദ്യത്തില്‍ നിന്ന് വന്‍തുക ലഭിക്കുകയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തന്‍റെ ബിസിനസ് സാമ്രാജ്യം ആര്‍ക്ക് നല്‍കണമെന്ന് കൃത്യമായി വ്യക്തമാക്കിയ ശേഷമാണ് സില്‍വിയോ ബെര്‍ലുസ്കോണിയുടെ മരണമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മാധ്യമ സാമ്രാജ്യത്തിന്‍റെ കടിഞ്ഞാണ്‍ തന്‍റെ ഏറ്റവും മൂത്ത രണ്ട് മക്കള്‍ക്കാണ് നല്‍കിയിരിക്കുന്നത്. സഹോദരനായ പൌലോയ്ക്ക് 100 മില്യണ്‍ യൂറോയാണ് സില്‍വിയോ ബെര്‍ലുസ്കോണിയുടെ വില്‍പത്രം അനുസരിച്ച് ലഭിക്കുക. സാമ്പത്തിക ഉപദേഷ്ടാവ് മാര്‍സെലോ ഡെല്‍ ഉട്രിക്ക് 30 മില്യണ്‍ യൂറോയാണ് സില്‍വിയോ ബെര്‍ലുസ്കോണി നീക്കി വച്ചിരിക്കുന്നത്. സില്‍വിയോ ബെര്‍ലുസ്കോണിയുടെ പാര്‍ട്ടിയിലെ അംഗമായിരുന്നു മാര്‍ത്താ ഫാസിന.

രണ്ട് തവണ വിവാഹ മോചനം നേടിയിട്ടുള്ള സില്‍വിയോ ബെര്‍ലുസ്കോണി മാര്‍ത്താ ഫാസിനയെ ഔദ്യോഗികമായി വിവാഹം ചെയ്തിരുന്നില്ല. എന്നാല്‍ മതപരമായി രഹസ്യമായി 2022ല്‍ വിവാഹം ചെയ്തിരുന്നു. 5 ബില്യണ്‍ യൂറോയാണ് സില്‍വിയോ ബെര്‍ലുസ്കോണിയുടെ സമ്പാദ്യമെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. 2006ല്‍ തന്നെ തന്‍റെ ബിസിനസ് സാമ്രാജ്യത്തേക്കുറിച്ചുള്ള കൃത്യമായ പദ്ധതി സില്‍വിയോ ബെര്‍ലുസ്കോണി തയ്യാറാക്കിയതായാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിക്കുമ്പോൾ ഇറ്റലിയിലെ ഏറ്റവും ധനികനായ മൂന്നാമത്തെ വ്യക്തിയായിരുന്നു ബെര്‍ലുസ്കോണി. മിലാനില്‍ ഒരു ബാങ്ക് ഗുമസ്തന്‍റെയും വീട്ടമ്മയുടെയും മകനായി മധ്യവര്‍ഗ്ഗ കുടുംബത്തിലാണ് 1936 ല്‍ ബെര്‍ലുസ്കോണിയുടെ ജനനം.  

ചെറുപ്പത്തില്‍ തന്നെ നിയമ പഠനം നടത്തി. എന്നാല്‍ സംരംഭങ്ങളിലായിരുന്നു സില്‍വിയയ്ക്ക് താത്പര്യം. ക്രൂയിസ് ലൈനറുകളിലും നിശാക്ലബ്ബുകളിലും പാടിക്കൊണ്ട് സില്‍വിയ തന്‍റെ ആദ്യകാലത്ത് വരുമാനം കണ്ടെത്താന്‍ ശ്രമിച്ചു. പിന്നീട് വസ്തുക്കച്ചവടത്തിലേക്ക് നീങ്ങി. റിയല്‍ എസ്റ്റേറ്റില്‍ നിന്നുള്ള വരുമാനം അയാള്‍ മാധ്യമ വ്യവസായത്തിലേക്ക് നിക്ഷേപിച്ചു. 1980 -കളിലെത്തുമ്പോള്‍ ബെര്‍ലുസ്കോണി തന്‍റെ മാധ്യമസാമ്രാജ്യത്തിന് ശക്തമായഅടിത്തറ സൃഷ്ടിച്ചിരുന്നു. നാല് സര്‍ക്കാരുകളിലായി 1994-1995, 2001-2006, 2008-2011 തവണ ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്നു സില്‍വിയോ ബെര്‍ലുസ്കോണി. 

റോട്ട് വീലറെ കാണിച്ച് അന്യസംസ്ഥാന പൊലീസിനെ പറ്റിച്ചു, കേരള പൊലീസിന് മുന്നില്‍ പണി പാളി; വന്‍ ലഹരിമരുന്ന് വേട്ട

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ ആക്രമണം ഇന്നുണ്ടാകും, ചരിത്രത്തിലില്ലാത്ത വിധം യുദ്ധവിമാനങ്ങളും ബോംബറുകളും ഉപയോഗിക്കും : അമേരിക്ക
ഇറാൻ 'സ്ലീപ്പർ സെല്ലു'കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്, രഹസ്യാന്വേഷണ ഏജൻസികൾക്ക് ജാഗ്രതാ നിർദ്ദേശം