ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്; ഹൗസ് ഡെമോക്രാറ്റുകളുടെ പുതിയ റിപ്പോർട്ട് പുറത്ത്

Published : Oct 27, 2026, 04:06 PM IST
donald trump former miss switzerland

Synopsis

മുൻ മിസ് സ്വിറ്റ്‌സർലൻഡ് ബിയാട്രിസ് കിയൂൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ ഗുരുതര പീഡന ആരോപണവുമായി രംഗത്തെത്തി. യുഎസ് ഹൗസ് ജുഡീഷ്യറി കമ്മിറ്റി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളും ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധവും വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് വൈറ്റ് ഹൗസ് നിഷേധിച്ചു.

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ ഗുരുതര ആരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ് ആയ ബിയാട്രിസ് കിയൂൽ രംഗത്ത്. 1993 നവംബറിൽ അറ്റ്‌ലാന്‍റിക് സിറ്റിയിലെ പ്ലാസ ഹോട്ടലിൽ വെച്ച് ട്രംപ് തന്നെ ക്രൂരമായ പീഡനത്തിനിരയാക്കിയതായി അവർ പുതിയ റിപ്പോർട്ടിൽ വെളിപ്പെടുത്തി. യുഎസ് ഹൗസ് ജുഡീഷ്യറി കമ്മിറ്റിയിലെ ഡെമോക്രാറ്റുകൾ പുറത്തിറക്കിയ 53 പേജുള്ള പുതിയ റിപ്പോർട്ടിലാണ് ജെഫ്രി എപ്‌സ്റ്റീനുമായുള്ള ട്രംപിന്‍റെ ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾക്കൊപ്പം ഈ വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്.

കോൺഗ്രസ് നിയന്ത്രണത്തിനായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ആഴ്ചയിലാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ട്രംപിന്‍റെ മുൻകാല പെരുമാറ്റദൂഷ്യങ്ങളെയും ജെഫ്രി എപ്‌സ്റ്റീന്‍റെ ശൃംഖലയുമായുള്ള ബന്ധത്തെയും കുറിച്ച് അന്വേഷണം നടത്തുന്ന ഡെമോക്രാറ്റുകൾ, കുറ്റകൃത്യങ്ങൾ മൂടിവെക്കാൻ നീതിന്യായ വകുപ്പ് ശ്രമിക്കുന്നതായി ആരോപിച്ചു.

അറ്റോർണി ജനറൽ ടോഡ് ബ്ലാൻഞ്ച് സ്വതന്ത്ര സ്പെഷ്യൽ കൗൺസിലിനെ നിയമിക്കണമെന്നും ഹൗസ് ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു. എന്നാൽ ഈ ആരോപണങ്ങളെല്ലാം വൈറ്റ് ഹൗസ് നിഷേധിച്ചു. പ്രസിഡന്‍റ് ട്രംപിന്‍റെ രാഷ്ട്രീയ നേട്ടങ്ങളെയും ജനപ്രീതിയെയും വഴിതിരിച്ചുവിടാനുള്ള ഡെമോക്രാറ്റുകളുടെ നിരാശാജനകമായ ശ്രമം മാത്രമാണിതെന്ന് വൈറ്റ് ഹൗസ് വക്താവ് ലോറ ബിസ് പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലൂലയോട് തോറ്റതിന് പിന്നാലെ ഫ്ലാവിയോ ബോൾസൊനാരോ ബ്രസീൽ വിട്ടു; യുഎസിൽ എത്തിയെന്ന് സൂചന, വിസ നൽകും
ഇസ്രായേലിൽ വോട്ടെണ്ണൽ തുടങ്ങി; നെതന്യാഹുവിന്റെ അധികാരത്തുടർച്ച അനിശ്ചിതത്വത്തിൽ, തൂക്കുസഭയെന്ന് ആദ്യ ഫല സൂചനകൾ