സൗദിയിലെ ഖമീസ് മുശൈത്തിലും അഹദ് അൽ റുഫൈദയിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർക്ക് പരിക്ക്; വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടം

Published : Oct 27, 2026, 11:45 AM IST
missile debris falls

Synopsis

സൗദിയിലെ ഖമീസ് മുശൈത്തിലും അഹദ് അൽ റുഫൈദയിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർക്ക് പരിക്ക്. മിസൈൽ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ച് വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു.

റിയാദ്: തെക്കൻ സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത്, അഹദ് അൽ റുഫൈദ എന്നീ പ്രദേശങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഹൂതി വിമതർ തൊടുത്തുവിട്ട രണ്ട് ബാലസ്റ്റിക് മിസൈലുകൾ ആകാശത്തുവെച്ച് സൗദി സേന തടഞ്ഞുനശിപ്പിച്ചതിനെത്തുടർന്നാണ് അവയുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചത്. സംഭവത്തിൽ പ്രദേശത്തെ നിരവധി വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

ഞായറാഴ്ചയുണ്ടായ ഈ സംഭവത്തെത്തുടർന്ന് ഇരു ഗവർണറേറ്റുകളിലും സിവിൽ ഡിഫൻസ് വിഭാഗം അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ ഒരു സൗദി പൗരനും ഏഷ്യൻ വംശജനായ പ്രവാസിക്കുമാണ് പരിക്കേറ്റതെന്ന് സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു. കൂടാതെ, മൂന്ന് പാർപ്പിട കെട്ടിടങ്ങൾക്കും ഏഴ് വാഹനങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് സുരക്ഷാ അധികൃതർ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗ്രാമവാസികളെ കൂട്ടമായി നദിക്കരയിലേക്ക് ഓടിച്ച ശേഷം കൊന്നു തള്ളി, നൈജീരിയയിൽ കൊല്ലപ്പെട്ടത് 62 പേർ
ടെഹ്റാൻ ചർച്ചയ്ക്ക് പിന്നാലെ സൗദിയുടെ സുപ്രധാന പ്രതികരണം; 'ഗൾഫ് മേഖലയിലെ സംഘർഷം അവസാനിപ്പിച്ച് ചർച്ചകളിലേക്ക് മടങ്ങണം'