പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് ആശുപത്രിയില്‍; ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Oct 26, 2019, 6:29 PM IST
Highlights
  • ലാഹോറിലെ ആശുപത്രിയില്‍ വച്ചാണ് ഷരീഫിന് ഹൃദയാഘാതം ഉണ്ടായതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
  • ചൗധരി ഷുഗര്‍ മില്‍സ് കേസില്‍ അറസ്റ്റിലായ ഷരീഫിന് ചികിത്സാ ആവശ്യങ്ങള്‍ക്കായി ലാഹോര്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന് ഹൃദയാഘാതം ഉണ്ടായതായി റിപ്പോര്‍ട്ട്. ലാഹോറിലെ സര്‍വ്വീസസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുമ്പോഴണ് നവാസ് ഷരീഫിന് നെഞ്ചുവേദന അനുഭവപ്പെട്ടതെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

നവാസ് ഷരീഫിന് ഹൃദയാഘാതം ഉണ്ടായതായി മുതിര്‍ന്ന പാക് മാധ്യമപ്രവര്‍ത്തകന്‍ ഹമീദ് മിര്‍ ട്വീറ്റ് ചെയ്തിരുന്നു. രക്തത്തിലെ പ്ലേറ്റ്ലന്‍റ്  കൗണ്ട് കുറഞ്ഞ ഷരീഫ് പിന്നീട് ചികിത്സയിലൂടെ ആരോഗ്യനില വീണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതെന്നാണ് വിവരം. 

ചൗധരി ഷുഗര്‍ മില്‍സ് കേസില്‍ അറസ്റ്റിലായ ഷരീഫിന് ചികിത്സാ ആവശ്യങ്ങള്‍ക്കായാണ് ലാഹോര്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പഞ്ചസാര കയറ്റുമതിക്ക് സബ്സിഡിയെന്ന പേരില്‍ കോടിക്കണക്കിന് രൂപ തട്ടിയെടുക്കാനായി ചൗധരി ഷുഗര്‍ മില്ലിനെ ഷരീഫ് കുടുംബം ഉപയോഗിച്ചെന്നാണ് കേസ്.  10 മില്യണ്‍ പാകിസ്ഥാനി രൂപ വിലയുള്ള രണ്ട് ജാമ്യ ബോണ്ടുകള്‍ ഷരീഫ് കെട്ടിവെക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. 

click me!