ജലാലബാദിൽ തുടങ്ങിയ സംഘർഷം മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു; അഫ്ഗാൻ വിട്ടത് രക്തചൊരിച്ചിൽ ഒഴിവാക്കാനെന്ന് ​ഗനി

By Web TeamFirst Published Aug 19, 2021, 7:31 AM IST
Highlights

ഇന്നലെ ദേശീയ പതാക ഉയർത്തുന്നതിനെ ചൊല്ലിയാണ് ജലാലാബാദിൽ സംഘർഷം തുടങ്ങിയത്. തുടർന്ന് താലിബാൻ നടത്തിയ വെടിവയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാൻ സ്വാതന്ത്ര്യദിനമായ ഇന്ന് കൂടുതൽ സംഘർഷമുണ്ടാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ തുടങ്ങിയ സംഘർഷം രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ഇന്നലെ ദേശീയ പതാക ഉയർത്തുന്നതിനെ ചൊല്ലിയാണ് ജലാലാബാദിൽ സംഘർഷം തുടങ്ങിയത്. തുടർന്ന് താലിബാൻ നടത്തിയ വെടിവയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാൻ സ്വാതന്ത്ര്യദിനമായ ഇന്ന് കൂടുതൽ സംഘർഷമുണ്ടാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

ജലാലാബാദ് സംഘർഷത്തെ തുടർന്ന് അഭയാർത്ഥി പലായനവും ഉയർന്നു. വിവിധ രാജ്യങ്ങൾ അഫ്ഗാനിൽ നിന്ന് സ്വന്തം ജനങ്ങളെ മടക്കിക്കൊണ്ടുപോകുന്ന നടപടികൾക്കും വേഗം കൂട്ടി. ഇതിനിടെ അഫ്ഗാൻ വിട്ടത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാനായിരുന്നുവെന്ന് മുൻ പ്രഡിഡന്റ് അഷ്റഫ് ഗനി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അഫ്ഗാനിൽ തുടർന്നിരുന്നുവെങ്കിൽ വൻ കൂട്ടക്കുരുതിക്ക് സക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു. മറ്റൊരു യമനോ, സിറിയയോ ആകുന്നത് ഒഴിവാക്കാനായിരുന്നു രാജ്യം വിട്ടതെന്നും ഗനി പറ‌ഞ്ഞു. വൻ തുകയുമാണ് രാജ്യം വിട്ടതെന്ന റിപ്പോർട്ടുകൾ ഗനി തള്ളി. യുഎഇയിൽ അഭയം തേടിയ ഗനിയുടെ ആദ്യ പ്രതികരണമാണ് പുറത്തുവന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona


 

click me!