
കൊളംബോ: ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ ശ്രീലങ്കയിലേക്ക് തിരിച്ചെത്തുന്നു. സിംഗപ്പൂരിൽ നിന്ന് അദ്ദേഹം രാജ്യത്തേക്ക് മടങ്ങുമെന്നും കാബിനറ്റ് വക്താവ് ബന്ദുല ഗുണവർധന ചൊവ്വാഴ്ച അറിയിച്ചു. ജനകീയ പ്രതിഷേധത്തിനിനെ തുടര്‍ന്ന് ജൂലൈ 9 ലെ കലാപത്തിന് ശേഷമാണ് രാജപക്‌സെ ശ്രീലങ്കയിൽ നിന്ന് പലായനം ചെയ്തത്.
ആദ്യം മാലിദ്വീപിലേക്ക് പലായനം ചെയ്ത രാജപക്സെ അവിടെ നിന്ന് ജൂലൈ 13ന് സിംഗപ്പൂരിലേക്ക് പോവുകയുമായിരുന്നു. പ്രതിവാര കാബിനറ്റിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തിൽ രാജപക്‌സെയെക്കുറിച്ച് ചോദിച്ചപ്പോഴാണ്. മുൻ പ്രസിഡന്റ് ഒളിവിലല്ലെന്നും അദ്ദേഹം സിംഗപ്പൂരിൽ നിന്ന് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാബിനറ്റ് വക്താവ് ഗുണവർധന വ്യക്തമാക്കിയത്.
മുൻ പ്രസിഡന്റ് രാജ്യം വിട്ടതായി താൻ വിശ്വസിക്കുന്നില്ലെന്നും, ഒളിവില്‍ അല്ലെന്നും ഗതാഗത, ഹൈവേ, മാധ്യമ കാര്യ മന്ത്രി കൂടിയായ ഗുണവർധന പറഞ്ഞു. രാജപക്‌സെയുടെ തിരിച്ചുവരവിന്റെ മറ്റ് വിവരങ്ങളൊന്നും അദ്ദേഹം നൽകിയില്ല.
ജൂലൈ 14 ന് സ്വകാര്യ സന്ദർശനത്തിനായി സിംഗപ്പൂരില്‍ എത്തിയ ശ്രീലങ്കന്‍ മുൻ പ്രസിഡന്റിന് സിംഗപ്പൂർ 14 ദിവസത്തെ ഹ്രസ്വകാല സന്ദർശന പാസ് അനുവദിച്ചത്. രാജപക്‌സെ അഭയം ചോദിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് അഭയം നൽകിയിട്ടില്ലെന്നും സിംഗപ്പൂരിലെ വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തെ അറിയിച്ചിരുന്നു.
സിംഗപ്പൂരിലേക്ക് എത്തുന്ന ശ്രീലങ്കയിൽ നിന്നുള്ള സന്ദർശകർക്ക് സാധാരണയായി 30 ദിവസം വരെ ദൈർഘ്യമുള്ള ഹ്രസ്വകാല സന്ദർശന പാസ് (എസ്ടിവിപി) നൽകുമെന്ന് സിംഗപ്പൂർ ഇമിഗ്രേഷൻ ആൻഡ് ചെക്ക്‌പോയിന്റ് അതോറിറ്റി (ഐസിഎ) അറിയിച്ചിട്ടുണ്ട്.
ഉയരുന്ന മാന്ദ്യ ഭീതി; ഈ ഏഷ്യൻ സമ്പദ്‌വ്യവസ്ഥകളിൽ മാന്ദ്യത്തിന്റെ അപകടസാധ്യത വർദ്ധിക്കുന്നു
'വീണ്ടും ചൈനയ്ക്ക് മുന്നിൽ'; വ്യാപാര, നിക്ഷേപ, ടൂറിസം രംഗങ്ങളിൽ സഹായം തേടി ശ്രീലങ്ക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam