Asianet News MalayalamAsianet News Malayalam

'വീണ്ടും ചൈനയ്ക്ക് മുന്നിൽ'; വ്യാപാര, നിക്ഷേപ, ടൂറിസം രംഗങ്ങളിൽ സഹായം തേടി ശ്രീലങ്ക

വീണ്ടും ചൈനയോട് സഹായം തേടി ശ്രീലങ്ക. വ്യാപാരം, നിക്ഷേപം, ടൂറിസം രംഗങ്ങളിലേക്ക് സഹായം നൽകണമെന്നാണ് കൊളംബോയിൽ നിന്നുള്ള പ്രതിനിധി സംഘത്തിന്റെ ആവശ്യം. 

Sri Lanka asks China for help with trade investment and tourism
Author
Sri Lanka, First Published Jul 25, 2022, 11:22 PM IST

കൊളംബോ: വീണ്ടും ചൈനയോട് സഹായം തേടി ശ്രീലങ്ക. വ്യാപാരം, നിക്ഷേപം, ടൂറിസം രംഗങ്ങളിലേക്ക് സഹായം നൽകണമെന്നാണ് കൊളംബോയിൽ നിന്നുള്ള പ്രതിനിധി സംഘത്തിന്റെ ആവശ്യം. നാല് ബില്യൺ ഡോളറിന്റെ പാക്കേജ് ലങ്കയ്ക്ക് വേണ്ടി പ്രഖ്യാപിക്കണമെന്നാണ് ശ്രീലങ്കയുടെ ചൈനയിലെ എംബസി ആവശ്യപ്പെടുന്നത്.

ശ്രീലങ്ക 22 ദശലക്ഷം ജനസംഖ്യയുള്ള രാജ്യമാണ്. 1948 ൽ സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യം ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. ഭക്ഷണവും മരുന്നും ഇന്ധനവും കിട്ടാതെ പൊറുതി മുട്ടിയിരിക്കുകയാണ് ലങ്കയിലെ ജനം. ഈ സാഹചര്യത്തിലാണ് പഴയ ബന്ധം പൂർവ്വാധികം ശക്തിപ്പെടുത്താനുള്ള എംബസിയുടെ നീക്കം. 

ശ്രീലങ്കയിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങാൻ ചൈനീസ് കമ്പനികളോട് ആവശ്യപ്പെടണമെന്ന് ലങ്കയുടെ ചൈനയിലെ എംബസി ആവശ്യപ്പെടുന്നു. തേയില, സഫയർ, സുഗന്ധ വ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ എന്നിവ ചൈനീസ് കമ്പനികൾ ശ്രീലങ്കയിൽ നിന്ന് വാങ്ങണമെന്നാണ് ആവശ്യം. 

ചൈനയ്ക്ക് കൊളംബോയിലും ഹമ്പൻതോട്ടയിലും തുറമുഖങ്ങളുടെ വികസനത്തിനായി നിക്ഷേപിക്കാമെന്നും ചൈനയിലെ ശ്രീലങ്കൻ അംബാസഡർ പലിത കൊഹോന പറഞ്ഞു. കൊവിഡ് കാലത്ത് നടക്കാതെ പോയ നിക്ഷേപ പദ്ധതികൾ ഇനി നടപ്പിലാക്കണമെന്നാണ് ആവസ്യം.

ഇതിന് പുറമെ ചൈനയിൽ നിന്നുള്ള വിനോദ സഞ്ചാരികളെ ശ്രീലങ്കയിലേക്ക് എത്തിക്കാനും എംബസി താത്പര്യപ്പെടുന്നുണ്ട്. 2018 ൽ ചൈനയിൽ നിന്ന് 2.65 ലക്ഷം വിനോദസഞ്ചാരികളാണ് ശ്രീലങ്കയിൽ എത്തിയത്. എന്നാൽ 2019 ൽ ഒരാൾ പോലും ചൈനയിൽ നിന്ന് ശ്രീലങ്കയിലേക്ക് എത്തിയിരുന്നില്ല.

Read more: ഗൂഗിൾ സഹസ്ഥാപകന്റെ ഭാര്യയുമായി ബന്ധം? പ്രതികരണവുമായി ഇലോൺ മസ്ക്

മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതി കുതിച്ചുയർന്നു; കണക്ക് പുറത്തുവിട്ട് വാണിജ്യ മന്ത്രാലയം

ദില്ലി: രാജ്യത്ത് വൈദ്യോപകരണങ്ങളുടെ ഇറക്കുമതി കുതിച്ചുയർന്നെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക്. 2021 - 22 സാമ്പത്തിക വർഷത്തിൽ 41 ശതമാനമാണ് ഇറക്കുമതിയിലെ വളർച്ചയെന്നാണ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 63200 കോടി രൂപയുടെ ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്തത്. 2020 - 21 കാലയളവിൽ 44708 കോടി രൂപ. ഇന്ത്യയിൽ തദ്ദേശീയമായി ഉപകരണങ്ങൾ നിർമ്മിക്കുന്നതിന് 15 ശതമാനം വരെ ഡിസബിലിറ്റി ഫാക്ടർ നിലനിൽക്കുന്നതിനാലാണ് ഇന്ത്യ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്നത്. പ്രതികൂല ഘടകങ്ങളെ പരമാവധി അനുകൂലമാക്കാൻ സംസ്ഥാന സർക്കാരുകൾ ശ്രമിക്കണമെന്ന് നീതി ആയോഗും ഫാർമസ്യൂട്ടിക്കൽ വകുപ്പും ആവശ്യപ്പെടുന്നുണ്ട്.

സംസ്ഥാനത്ത് പ്ലസ് വൺ ആദ്യ അലോട്മെന്റ് ഓഗസ്റ്റ് മൂന്നിന്, ക്ലാസുകൾ 22 ന് തുടങ്ങും; സമയക്രമം പുതുക്കി

ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് നിലവിൽ 10 ശതമാനം വരെയാണ് നികുതി ഈടാക്കുന്നത്. എന്നാൽ ഇതിൽ ഭൂരിഭാഗവും 7.5 ശതമാനം നികുതി വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഒരു ഉൽപ്പന്നത്തിന് 25 ശതമാനം നികുതി ഈടാക്കുന്നുണ്ട്. കഴിഞ്ഞ ആറ് വർഷത്തിനിടെ അഞ്ച് മടങ്ങായി മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതി ഉയർന്നു. 2016-17 കാലത്ത് വെറും 12866 കോടി രൂപയുടെ വൈദ്യോപകരണങ്ങൾ മാത്രമാണ് ഇറക്കുമതി ചെയ്തിരുന്നത്. വൈദ്യോപകരണങ്ങൾക്കായി ഇന്ത്യയിപ്പോഴും ഇറക്കുമതിക്ക് കൂടുതലും ആശ്രയിക്കുന്നത് ചൈനയെയാണ്. ഇവിടെ നിന്നുള്ള ഇറക്കുമതി 48 ശതമാനം ഉയർന്ന് 13558 കോടി രൂപയായി. 2020-21 കാലത്ത് 9112 കോടിയായിരുന്നു ഇറക്കുമതി മൂല്യം.

അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി മൂല്യം 2020 - 21 കാലത്ത് 6919 കോടിയായിരുന്നു. ഇതും 48 ശതമാനം ഉയർന്ന് 10245 കോടി രൂപയായി. ജർമ്മനി , സിങ്കപ്പൂർ , നെതർലന്റ് എന്നിവിടങ്ങളിൽ നിന്നുള്ള ആകെ ഇറക്കുമതി ചൈനയിൽ നിന്നുള്ള ഇറക്കമുതി മൂല്യത്തിന് തുല്യമാണ്.

'മനസാക്ഷിയെ ഞെട്ടിക്കുന്നത്, മലയാളികൾ ലജ്ജിച്ച് തലതാഴ്ത്തേണ്ട അവസ്ഥ': തൃശൂരിലെ ക്രൂര പീഡനത്തിൽ വനിതാ കമ്മീഷൻ

Follow Us:
Download App:
  • android
  • ios