ശ്രീലങ്ക മുൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയെ കോടതിയിൽ ഹാജരാക്കി, മണിക്കൂറുകൾ പിന്നിട്ടിട്ടും ജാമ്യാപേക്ഷയിൽ തീരുമാനമായില്ല

Published : Aug 22, 2025, 09:30 PM IST
Ranil Wickremesinghe

Synopsis

മുൻ പ്രസിഡന്റ് സിരിസേനയും വിക്രമസിംഗയ്ക്കൊപ്പം കോടതി മുറിയിലുണ്ട്

കൊളംബോ: ശ്രീലങ്ക മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗയെ എത്തിച്ച കോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. മുൻ പ്രസിഡന്റ് സിരിസേനയും വിക്രമസിംഗയ്ക്കൊപ്പം കോടതി മുറിയിലുണ്ട്. കോടതിയിൽ റനിൽ വിക്രമസിംഗയെ എത്തിച്ചിട്ട് അഞ്ച് മണിക്കൂർ പിന്നിട്ടിട്ടും ജാമ്യം നൽകണമെന്ന അപേക്ഷയിൽ തീരുമാനമായിട്ടില്ല.

വാദം നടക്കുന്നതിനിടെ കോടതിയിൽ വൈദ്യുതി ബന്ധം നഷ്ടമായി. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം കോടതിക്ക് പുറത്ത് യുഎൻപി പ്രവർത്തകരുടെ പ്രതിഷേധം നടക്കുകയാണ്.

ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ നടത്തിയ ലണ്ടൻ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്തെന്ന് കേസിലാണ് റനിൽ വിക്രമസിംഗയെ അറസ്റ്റ് ചെയ്തത്. 2022 മുതൽ 2024 വരെ ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായിയിരുന്നു റനിൽ വിക്രമസിംഗെ. പ്രസിഡന്‍റായിരുന്നു കാലയളവില്‍ 2023 സെപ്റ്റംബറിൽ ഭാര്യ പ്രൊഫസർ മൈത്രിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകാൻ സംസ്ഥാന ഫണ്ട് ഉപയോഗിച്ചതായി റനിൽ വിക്രമസിംഗെയ്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപ്-നെതന്യാഹു ചര്‍ച്ച കഴിഞ്ഞു, ഇസ്രായേൽ തലയണമന്ത്രം ഏറ്റില്ല, 3 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനുമായി ചർച്ചകൾ തുടരുമെന്ന് ട്രംപ്
ഒമാനിൽ വിജയകരമായ ജൈത്രയാത്ര തുടര്‍ന്ന് ലുലുവിന്റെ പുതിയ കാൽവെപ്പ്, 33-ാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു, പുതിയ സ്റ്റോര്‍ അൽ ഖുറമിൽ