ബന്ധം പുറത്തുപറയാതിരിക്കാൻ പോണ്‍ താരത്തിന് പണം നല്‍കിയ കേസ്; ഡോണള്‍ഡ് ട്രംപ് കോടതിയിൽ കീഴടങ്ങി

Published : Apr 04, 2023, 11:36 PM ISTUpdated : Apr 05, 2023, 12:04 AM IST
ബന്ധം പുറത്തുപറയാതിരിക്കാൻ പോണ്‍ താരത്തിന് പണം നല്‍കിയ കേസ്; ഡോണള്‍ഡ് ട്രംപ് കോടതിയിൽ കീഴടങ്ങി

Synopsis

പോൺ താരമായ സ്‌റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം ഒതുക്കിതീർക്കാൻ, പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുൻപ് 13,000 ഡോളർ നൽകിയെന്നാണ് ട്രംപിനെതിരായ കേസ്.

ന്യൂയോര്‍ക്ക്: ക്രിമിനല്‍ കേസില്‍ പ്രതിയായ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോടതിയിൽ കീഴടങ്ങി. ഇന്ത്യന്‍ സമയം രാത്രി 11 മണിയോടെയാണ് ഡോണള്‍ഡ് ട്രംപ് കോടതിയില്‍ കീഴടങ്ങിയത്. വിലങ്ങ് വെക്കാതെയാണ് ഡോണള്‍ഡ് ട്രംപ് കോടതിയില്‍ ഹാജരായത്. നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാകും. കുറ്റപത്രം വായിച്ചുകേട്ട ശേഷം ട്രംപ് മടങ്ങും എന്നാണ് റിപ്പോര്‍ട്ട്. ഡോണള്‍ഡ് ട്രംപ് ഇന്ന് തന്നെ ഫ്ലോറിഡയിലേക്ക് മടങ്ങുമെന്നാണ് സൂചന. ട്രംപി കീഴടങ്ങുന്നത് പരിഗണിച്ച് കോടതി പരിസരത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്നത്. പോൺ താരമായ സ്‌റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം ഒതുക്കിതീർക്കാൻ, പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുൻപ് 13,000 ഡോളർ നൽകിയെന്നാണ് ട്രംപിനെതിരായ കേസ്.  ന്യൂ യോർക്ക് ഗ്രാൻഡ് ജ്യൂറിയാണ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയത്. ഹാജരാകുന്നത് പരിഗണിച്ച്, വൻ സുരക്ഷയാണ് കോടതി പരിസരത്ത് ഒരുക്കിയിരിക്കുന്നത്.

Also Read: 'പഴയ കേസ് കുത്തിപ്പൊക്കുന്നു, ജോ ബൈഡനെതിരേ ട്രംപ്'; ലൈംഗികാരോപണ കേസിൽ അറസ്റ്റുണ്ടാകും?

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു