ഫ്രാൻസിൽ പുകവലിക്കാർക്ക് രക്ഷയില്ല! നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച് ഭരണകൂടം; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

Published : May 30, 2025, 01:56 AM IST
ഫ്രാൻസിൽ പുകവലിക്കാർക്ക് രക്ഷയില്ല! നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച് ഭരണകൂടം; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

Synopsis

രാജ്യത്ത് വ‍‌ർധിച്ചു വരുന്ന പുകവലി ഉപയോ​ഗത്തിനെത്തു‌ട‌ർന്നാണ് ഭരണകൂടത്തിന്റെ പുതിയ നടപടി.

പാരീസ്: കഫേ ടെറസുകളിലും റോഡുകളിലൂടെ സ്വതന്ത്ര്യമായി നടന്നും പുകവലിച്ചിരുന്ന ഫ്രാൻസിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു. രാജ്യത്ത് വ‍‌ർധിച്ചു വരുന്ന പുകവലി ഉപയോ​ഗത്തിനെത്തു‌ട‌ർന്നാണ് ഭരണകൂടത്തിന്റെ പുതിയ നടപടി. ബീച്ചുകൾ, പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവയുൾപ്പെടെ കുട്ടികൾക്ക് പ്രവേശിക്കാൻ കഴിയുന്ന എല്ലാ പൊതു സ്ഥലങ്ങളിലും പുകവലി നിരോധിക്കുമെന്ന് ഫ്രാൻസ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. 

ജൂലൈ 1 മുതൽ പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം പ്രാബല്യത്തിൽ വരുമെന്ന് ഫ്രാൻസ് ആരോഗ്യമന്ത്രി കാതറിൻ വൗട്രിൻ പറഞ്ഞു. പുകവലിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികളുടെ ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം ലംഘിക്കുന്നിടത്ത് നി‍ർത്തുന്നുവെന്ന് റീജിയണൽ ഔസ്റ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെ മന്ത്രി പറഞ്ഞു. സ്‌കൂളുകളുടെ മുന്നിൽ വിദ്യാർത്ഥികൾ പുകവലിക്കുന്നത് തടയാനായി അവിടെയും നിരോധനമേ‍ർപ്പെടുത്തും. ഇത് ലംഘിക്കുന്നവ‍ർക്ക് 135 യൂറോ ($154) വരെ പിഴ ചുമത്തുമെന്നും മന്ത്രി കൂട്ടിച്ചേ‌ർത്തു. 

ജോലിസ്ഥലങ്ങൾ, വിമാനത്താവളങ്ങൾ, ട്രെയിൻ സ്റ്റേഷനുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ പുകവലിക്കുന്നത് ഫ്രാൻസ് ഇതിനു മുൻപേ നിരോധിച്ചിരുന്നു.

അതേ സമയം കഫേ ടെറസുകളെ നിരോധനത്തിൽ നിന്ന് നീക്കിയിട്ടുണ്ട്. 
സമീപ വർഷങ്ങളിൽ ഫ്രാൻസിൽ വൻതോതിൽ പ്രചാരത്തിൽ വന്ന ഇലക്ട്രോണിക് സിഗരറ്റുകളെയും നിരോധനത്തിൽ ഉൾപ്പെടുത്തില്ല. 

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഫ്രാൻസിലെ ജനസംഖ്യയുടെ 35 ശതമാനം പുകവലിക്കുന്നവരാണ്. ഇത് യൂറോപ്പിലെയും (25 ശതമാനം) ലോകത്തിലാകെയും (21 ശതമാനം) പുകവലിക്കുന്നവരുടെ ശരാശരിയേക്കാൾ കൂടുതലാണ്. ഫ്രാൻസിൽ ഓരോ വർഷവും ഏകദേശം 75,000 ആളുകൾ പുകയിലയുമായി ബന്ധപ്പെട്ട അസുഖ ബാധിതരായി മരിക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നുത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു