യുക്രെയ്ൻ - റഷ്യ സംഘർഷം തീർക്കാൻ ഫ്രാൻസ് ഇടപെടുന്നു: മക്രോൺ ഇന്ന് മോസ്കോയിലെത്തും

Published : Feb 07, 2022, 03:44 PM IST
യുക്രെയ്ൻ - റഷ്യ സംഘർഷം തീർക്കാൻ ഫ്രാൻസ് ഇടപെടുന്നു: മക്രോൺ ഇന്ന് മോസ്കോയിലെത്തും

Synopsis

പുചിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുക്രെയ്നിലെത്തുന്ന മക്രോൺ, പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കിയുമായും കൂടിക്കാഴ്ച നടത്തും. 

മോസ്കോ: യുക്രെയ്ൻ - റഷ്യ സംഘർഷം ലഘൂകരിക്കാൻ മുൻകൈയെടുത്ത് ഫ്രാൻസ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുചിനുമായുള്ള കൂടിക്കാഴ്ചയ്ക്കായി  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്ന് മോസ്കോയിലെത്തും. പുച്ചിനുമായുള്ള കൂടിക്കാഴ്ച സംഘർഷത്തിന് അയവുവരുത്താൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മക്രോൺ പറഞ്ഞു. നേരത്തെ പുചിൻ, മക്രോണുമായി ഫോണിൽ ചർച്ച നടത്തിയിരുന്നു. 

പുചിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുക്രെയ്നിലെത്തുന്ന മക്രോൺ, പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കിയുമായും കൂടിക്കാഴ്ച നടത്തും. ഇതിനിടെ യുദ്ധമുണ്ടായാൽ അരലക്ഷം സാധാരണക്കാരുൾപ്പെടെ മുക്കാൽ ലക്ഷം പേർക്ക് ജീവഹാനിയുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചുള്ള അമേരിക്കയുടെ പ്രസ്താവനയ്ക്കെതിരെ യുക്രെയ്ൻ രംഗത്തെത്തി. 

ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് യുക്രെയ്ൻ പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. നാറ്റോയെ ശക്തിപ്പെടുത്താൻ നടത്തുന്ന നീക്കത്തിന്റെ ഭാഗമായി ഇതിനിടെ പോളണ്ടിലേക്ക് 1,700 സൈനികരെ കൂടി അമേരിക്ക നിയോഗിച്ചു. 300 സൈനികരെ ജർമനിയിലേക്കും അയച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിര്‍ണായക സമയത്ത് ട്രംപിന് മോദിയുടെ ഫോൺ കോൾ, ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിലേക്കോ? ഊഷ്മളമായ സംഭാഷണം നടന്നെന്ന് പ്രധാനമന്ത്രി
അമേരിക്കക്ക് പിന്നാലെ ഇന്ത്യക്ക് ഇരുട്ടടി നൽകി മറ്റൊരു രാജ്യം, 50 ശതമാനം നികുതി ചുമത്തി, ചൈനയും പാടുപെടും