ഫ്രാന്‍സിലെ പാഴ്സല്‍ ബോംബ് സ്ഫോടനം; സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്

Published : May 25, 2019, 09:49 AM ISTUpdated : May 25, 2019, 09:51 AM IST
ഫ്രാന്‍സിലെ പാഴ്സല്‍ ബോംബ് സ്ഫോടനം; സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്

Synopsis

യുവാവ് സൈക്കിളില്‍ എത്തി പാര്‍സല്‍ ഉപേക്ഷിച്ച് പോകുന്നതിന്‍റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തു വിട്ടത്. 

പാരീസ്: ഫ്രാന്‍സിലെ ലിയോണില്‍ കഴിഞ്ഞ ദിവസമുണ്ടായ പാഴ്സല്‍ ബോംബ് സ്ഫോടനം ആക്രമണമെന്ന് നിഗനം. സംഭവത്തില്‍ ഉള്‍പ്പെട്ടെന്ന് കരുതുന്ന 30 ത് വയസ്സോളം പ്രായം വരുന്ന ഒരു യുവാവിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടു.

യുവാവ് സൈക്കിളില്‍ എത്തി പാര്‍സല്‍ ഉപേക്ഷിച്ച് പോകുന്നതിന്‍റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തു വിട്ടത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതു വരെയും ലഭിച്ചിട്ടില്ല. സ്ഫോടനം ആക്രമണമെന്ന നിഗമനത്തിലാണ് പൊലീസ്. പാര്‍സല്‍ ബോംബ് സ്ഫോടനം ആക്രമണമാണെന്ന്  പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണും വ്യക്തമാക്കി.

ലിയോണില്‍ തിരക്കേറിയ നഗരത്തിലുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ എട്ട് സ്ത്രീകളും നാല് പുരുഷന്മാരും ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്
ഒക്ടോബർ ഏഴിലെ ആക്രമണം; ഇസ്രയേല്‍ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണം വിവാദത്തില്‍, ഭരണ-പ്രതിപക്ഷ തർക്കം