മാധ്യമ സ്വാതന്ത്ര്യം എവിടേയും സംരക്ഷിക്കപ്പെടണം;ബിബിസി ഡോക്യുമെന്‍ററിയെ തള്ളാതെ അമേരിക്ക

By Web TeamFirst Published Jan 26, 2023, 3:12 PM IST
Highlights

ജനാധിപത്യ മൂല്യങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും മത,മനുഷ്യാവകാശ സ്വാതന്ത്ര്യത്തിനും അമേരിക്ക പ്രാധാന്യംനൽകുന്നു-അമേരിക്കൻ വക്താവ് നെദ് പ്രൈസ് 

 

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍റി തള്ളാതെ അമേരിക്ക. മാധ്യമ സ്വാതന്ത്ര്യം എവിടേയും സംരക്ഷിക്കപ്പെടണമെന്ന് അമേരിക്കൻ വക്താവ് നെദ് പ്രൈസ് വ്യക്തമാക്കി.ജനാധിപത്യ മൂല്യങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും മത,മനുഷ്യാവകാശ സ്വാതന്ത്ര്യത്തിനും അമേരിക്ക പ്രാധാന്യംനൽകുന്നു. ഇന്ത്യയോടുള്ള ബന്ധവും ഇതിന്റെ അടിസ്ഥാനത്തിലെന്നും അമേരിക്ക വ്യക്തമാക്കി. വാഷിങ്ടണിൽ പതിവ് മാധ്യമ സമ്മേളനത്തിൽ വച്ച് പാക് മാധ്യമ പ്രവർത്തകന്റെ ചോദ്യത്തോടായിരുന്നു പ്രതികരണം.

ഡോക്യുമെന്‍റി താൻ കണ്ടിട്ടില്ല. അമേരിക്കയും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെ കുറിച്ച് തനിക്കറിയാം.അവ അതുപോലെ തന്നെ തുടരും.ഇന്ത്യയിലെ നടപടികളിൽ ആശങ്ക ഉണ്ടാകുമ്പോഴൊക്കെ പ്രതികരിക്കാറുണ്ടെന്നും അമേരിക്കൻ വക്താവ് നെദ് പ്രൈസ് വ്യക്തമാക്കി

ബിബിസി ഡോക്യുമെന്‍ററി പ്രദർശനം; കൂടുതൽ സർവകലാശാലകളിൽ സംഘടിപ്പിക്കാനൊരുങ്ങി പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ

click me!