മതവിമര്‍ശനം നടത്തിയ കൗമാരക്കാരിക്കെതിരെ സൈബര്‍ ആക്രമണം; 11 പേര്‍ കുറ്റക്കാരെന്ന് ഫ്രഞ്ച് കോടതി

By Web TeamFirst Published Jul 7, 2021, 7:58 PM IST
Highlights

രണ്ട് വര്‍ഷം മുമ്പ് മില എന്ന 16കാരിയാണ് ടിക് ടോക്കിലൂടെ ഇസ്ലാം മതത്തെയും ഖുര്‍ ആനെയും വിമര്‍ശിച്ചത്. ഇസ്ലാമിനെ മാത്രമല്ല, ഒരു മതത്തെയും താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും കുട്ടി പറഞ്ഞിരുന്നു. തുടര്‍ന്ന് മിലക്ക് ഒരു ലക്ഷത്തിലേറെ ഭീഷണി സന്ദേശം ലഭിച്ചു.
 

പാരിസ്: മതവിമര്‍ശനം നടത്തിയ കൗമാരക്കാരിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ 11 പേര്‍ കുറ്റക്കാരെന്ന് ഫ്രഞ്ച് കോടതി. രണ്ട് പേരെ വെറുതെവിട്ടു. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ സ്ഥാപിച്ച പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. കോടതിയുടെ ആദ്യത്തെ വിധിയാണ് പുറപ്പെടുവിച്ചത്. പ്രതികള്‍ക്ക് നാല് മുതല്‍ ആറ് മാസം വരെ ശിക്ഷയും 1770 ഡോളര്‍ ശിക്ഷയും വിധിച്ചു. 

ടിക് ടോക് വീഡിയോയിലൂടെ ഇസ്ലാം മതത്തെയാണ് പെണ്‍കുട്ടി വിമര്‍ശിച്ചത്. തുടര്‍ന്ന് കുട്ടിക്കെതിരെ വ്യാപക സൈബര്‍ ആക്രമണവും ഭീഷണിയുമുണ്ടായി. ഭീഷണിയെത്തുടര്‍ന്ന് കുട്ടിയുടെ സ്‌കൂള്‍ മാറേണ്ട അവസ്ഥ വന്നിരുന്നു. കുട്ടിക്ക് പൊലീസ് സുരക്ഷയും നല്‍കി. സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ തെരുവ് പോലെയാണെന്നും തെരുവിലൂടെ ഒരാള്‍ നടന്നു പോകുമ്പോള്‍ നമ്മളെ ഭീഷണിപ്പെടുത്തുന്നതും അപമാനിക്കുന്നതും തമാശയായി കാണില്ലല്ലോ എന്നും ജഡ്ജി മിഖായേല്‍ ഹംബര്‍ട്ട് പറഞ്ഞു. പൊതുസമൂഹത്തില്‍ പെരുമാറുന്നത് പോലെ മാത്രമേ സോഷ്യല്‍ മീഡിയയില്‍ പെരുമാറാവൂ എന്നു കോടതി നിരീക്ഷിച്ചു. 

രണ്ട് വര്‍ഷം മുമ്പ് മില എന്ന 16കാരിയാണ് ടിക് ടോക്കിലൂടെ ഇസ്ലാം മതത്തെയും ഖുര്‍ ആനെയും വിമര്‍ശിച്ചത്. ഇസ്ലാമിനെ മാത്രമല്ല, ഒരു മതത്തെയും താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും കുട്ടി പറഞ്ഞിരുന്നു. തുടര്‍ന്ന് മിലക്ക് ഒരു ലക്ഷത്തിലേറെ ഭീഷണി സന്ദേശം ലഭിച്ചു. ചിലര്‍ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടിക്ക് പൊലീസ് സുരക്ഷ നല്‍കുകയും സ്‌കൂള്‍ മാറുകയും ചെയ്തു. കേസില്‍ 13 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!