ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ മുഖത്തടിച്ച് ഭാര്യ, വിമാനത്തിൽ നിന്നുള്ള വീഡിയോ ഒറിജിനൽ തന്നെ, 'തമാശ'യെന്ന് മാക്രോണി

Published : May 27, 2025, 10:45 AM ISTUpdated : May 27, 2025, 11:25 AM IST
ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ മുഖത്തടിച്ച് ഭാര്യ, വിമാനത്തിൽ നിന്നുള്ള വീഡിയോ ഒറിജിനൽ തന്നെ, 'തമാശ'യെന്ന് മാക്രോണി

Synopsis

ബ്രിജിറ്റ് ഭര്‍ത്താവിന്റെ മുഖത്തേക്ക് കൈ കൊണ്ടുപോകുന്നതും അദ്ദേഹത്തെ തള്ളിമാറ്റുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വാതില്‍ തുറന്നത് പെട്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ പുറത്തുള്ളവരെ ഇമ്മാനുവല്‍ മാക്രോണ്‍ അഭിവാദ്യം ചെയ്യുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം.

ഹനോയ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിയെ ഭാര്യ വിമാനത്തിൽ വെച്ച് തല്ലുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിയറ്റ്‌നാമിലെ ഹനോയിയില്‍ വിമാനത്താവളത്തിൽ നിന്നുള്ള വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിമാനത്തില്‍നിന്ന് ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് ഭാര്യ ബ്രിജിറ്റ് മാക്രോണ്‍ ഇമ്മാനുവല്‍ മാക്രോണിനെ മുഖത്ത് തല്ലി എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ഹനോയിയില്‍ വിമാനത്തില്‍നിന്ന് പുറത്തിറങ്ങുന്നതിനിടെ അപ്രതീക്ഷിതമായാണ് സംഭവം ക്യാമറയിൽ പതിഞ്ഞത്.

ഏഴുദിവസത്തെ തെക്കുകിഴക്കനേഷ്യന്‍ പര്യടനത്തിനായി വിയറ്റ്‌നാമിലെത്തിയതായിരുന്നു ഇമ്മാനുവല്‍ മാക്രോണും ഭാര്യയും. എയർപ്പോട്ടിൽ പുറത്തിറങ്ങാനായി വിമാനത്തിന്റെ വാതില്‍ തുറന്നതിന് പിന്നാലെ ബ്രിജിറ്റ് ഭര്‍ത്താവിന്റെ മുഖത്തേക്ക് കൈ കൊണ്ടുപോകുന്നതും അദ്ദേഹത്തെ തള്ളിമാറ്റുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. മാക്രോണി കൈ കൊണ്ട് തടയുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഇതിനിടെ വാതില്‍ തുറന്നത് പെട്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ പുറത്തുള്ളവരെ ഇമ്മാനുവല്‍ മാക്രോണ്‍ അഭിവാദ്യം ചെയ്യുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ വിമാനത്തില്‍നിന്ന് പുറത്തേക്ക് വരുമ്പോൾ ഇമ്മാനുവല്‍ മാക്രോണിന്റെ കൈകള്‍ ചേര്‍ത്തുപിടിക്കാതെ ഭാര്യ നടന്നുവരുന്നതും വീഡിയോയിൽ കാണാം. ഇത് ചൂണ്ടിക്കാട്ടിയാണ് വിമാനത്തിലെ വീഡിയോ പ്രചരിച്ചത്.

വീഡിയോ വിശ്വസനീയമല്ലെന്നായിരുന്നു ആദ്യം മാക്രോണിന്‍റെ ഓഫീസ് പ്രതികരിച്ചത്. എന്നാൽ വാർത്താ ഏജൻസികളടക്കം വീഡിയോ പുറത്ത് വിട്ടതോടെ ഇത് വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ തന്നെ ആണെന്നും ഭാര്യ- ഭർത്താക്കന്മാർക്കിടയിലുണ്ടായ ചെറിയ കലഹം മാത്രം ആണെന്നും  ഓഫീസുമായി അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. ഇത് ഞങ്ങളുടെ ഒരു തമാശ മാത്രമാണെന്നാണ് വീഡിയോയോട് ഇമ്മാനുവൽ മാക്രോണിന്‍റെ പ്രതികരണം. അതേസമയം  വിയറ്റ്‌നാം സന്ദർശനത്തിന് ശേഷം  ഇന്തോനേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ഫ്രഞ്ച് പ്രസിഡന്‍റ് സന്ദര്‍ശനം നടത്തും.

PREV
Read more Articles on
click me!

Recommended Stories

സുഡാനിൽ നഴ്സറി സ്കൂളിന് നേരെ ഭീകരാക്രമണം, 33 പിഞ്ചുകുട്ടികളടക്കം 50 പേർ കൊല്ലപ്പെട്ടു
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കണ്ണീരോടെ സഹായമഭ്യഥിച്ച് പാക് യുവതി; 'എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം'