
ഫോട്ടോ ഷൂട്ടിനിടെ മോഡലിന് പുള്ളിപ്പുലികളുടെ ആക്രമണം. ജര്‍മ്മന്‍ മോഡല്‍ ജെസ്സിക്ക ലെയ്‌ഡോള്‍ഫിനാണ് പുലികളുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റതെന്ന് ലോക്കന്‍ ന്യൂസ് ഔട്‌ലെറ്റ് ബില്‍ട് റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ വ്യക്തി നടത്തുന്ന മൃഗസംരക്ഷണ കേന്ദ്രത്തിലാണ് ഫോട്ടോ ഷൂട്ട് നടന്നത്. പുലികളോടൊപ്പം ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വന്തം ഇഷ്ടപ്രകാരമാണ് മോഡല്‍ പുലികളുടെ പരിസരത്തേക്ക് ചെന്നത്. സാക്‌സോണി-അന്‍ഹാല്‍ട്ട് സ്‌റ്റേറ്റിലെ നെബ്രയിലാണ് സ്വകാര്യ വ്യക്തി മൃഗസംരക്ഷണ കേന്ദ്രം നടത്തുന്നത്. ട്രോയ്, പാരിസ് എന്നീ പേരുള്ള പുലികളാണ് കടിച്ചത്. മോഡലിന്റെ കവിള്‍, ചെവി, തല എന്നീ ഭാഗങ്ങളില്‍ പരിക്കേറ്റു. തുടര്‍ന്ന് മോഡലിനെ ഹെലികോപ്ടറില്‍ ആശുപത്രിയില്‍ എത്തിച്ചു. തലക്കേറ്റ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
താന്‍ ഭയങ്കര മൃഗസ്‌നേഹിയാണെന്നാണ് ലെയ്‌ഡോള്‍ഫ് അവരുടെ വെബ്‌സൈറ്റില്‍ പറയുന്നത്. ഇവര്‍ക്ക് സ്വന്തമായി കുതിരയും പൂച്ചകളും പ്രാവുകളും തത്തകളുമുണ്ട്. പാനസോണിക്കിന്റെ പരസ്യത്തില്‍ അഭിനയിച്ച പുള്ളിപ്പുലികളാണ് ആക്രമിച്ചതെന്ന് ഉടമ പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam