ഗൂ​ഗിൾ സഹസ്ഥാപകൻ സെർജി ബ്രിന്നും വിവാഹ മോചനത്തിലേക്ക്‌

Published : Jun 19, 2022, 09:58 AM ISTUpdated : Jun 19, 2022, 10:01 AM IST
ഗൂ​ഗിൾ സഹസ്ഥാപകൻ സെർജി ബ്രിന്നും വിവാഹ മോചനത്തിലേക്ക്‌

Synopsis

അഭിഭാഷകയും സംരംഭകയുമായ നിക്കോൾ ഷനഹാനാനും ബ്രിന്നും 2018ലാണ് വിവാഹിതരാകുന്നത്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ആറാമത്തെ ധനികനാണ് 48കാരനായ സെർജി ബ്രിൻ.

ന്യൂയോർക്ക്: ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ, ഭാര്യ നിക്കോൾ ഷാനഹാനുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു. വിവാഹമോചനത്തിനായി ബ്രിൻ അപേക്ഷ സമർപ്പിച്ചതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഭിഭാഷകയും സംരംഭകയുമായ നിക്കോൾ ഷനഹാനാനും ബ്രിന്നും 2018ലാണ് വിവാഹിതരാകുന്നത്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ആറാമത്തെ ധനികനാണ് 48കാരനായ സെർജി ബ്രിൻ. ഒരിക്കലും പൊരുത്തപ്പെട്ട് പോകില്ലെന്ന് കാണിച്ച് ജനുവരിയിലാണ് ബ്രിൻ വിവാഹമോചന അപേക്ഷ ഫയൽ ചെയ്തത്. ബ്രിനും ഷാനഹാനും  2015 മുതൽ ഒരുമിച്ചാണ് ജീവിക്കുന്നത്.  2018 നവംബറിൽ വിവാഹിതരായി. എന്നാൽ, 2021 ഡിസംബർ മുതൽ ദമ്പതികൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇരുവർക്കും രണ്ട് വയസ്സുള്ള ഒരു മകൾ ഉണ്ട്.

മകളുടെ സംയുക്ത സംരക്ഷണാവകാശവും ബ്രിൻ കോടതിയിൽ ആവശ്യപ്പെ‌ട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സെർജി ബ്രിന്നിന്റഖെ ആസ്തി ഏകദേശം 93 ബില്യൺ ഡോളറാണ്. ഇരുവരുടെയും പേരിൽ സ്വത്തുക്കളുണ്ട്. ദ ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, ബ്രിനും ഷാനഹാനും അടുത്തിടെ $13.5 മില്യൺ ഡോളറിന് മാലിബു എസ്റ്റേറ്റ് വാങ്ങി. സ്വത്തുക്കൾ എങ്ങനെ വിഭജിക്കപ്പെടുമെന്നത് സൂചനയില്ല. കക്ഷികളുടെ ആസ്തിയും ബാധ്യതകളും സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും പരിഹരിച്ച ശേഷമായിരിക്കും വിവാഹമോചനമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഹൈദരാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി; മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ട് ഇ മെയിൽ, വിപുലമായ പരിശോധന, ഒന്നും കണ്ടെത്താനായില്ല
ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി