സ്വവര്‍ഗാനുരാഗികളെ 'നേരെയാക്കുന്നതിന്' ആപ്പ്; വ്യാപക എതിര്‍പ്പിന് പിന്നാലെ ഗൂഗിള്‍ ആപ്പ് പിന്‍വലിച്ചു

By Web TeamFirst Published Mar 31, 2019, 12:14 PM IST
Highlights

ആപ്പിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നിവര്‍ തെറാപ്പി ആപ്പ് നേരത്തെ പിന്‍വലിച്ചിരുന്നെങ്കിലും ഗൂഗിളിന്‍റെ പ്ലേ സ്റ്റോറില്‍ ഇത് ലഭ്യമായിരുന്നു.

സാന്‍ഫ്രാന്‍സിസ്കോ: വ്യാപകമായ എതിര്‍പ്പിന് പിന്നാലെ സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെയുള്ള തെറാപ്പി ആപ്പ് ഗുഗിള്‍ പിന്‍വലിച്ചു.  സ്വവര്‍ഗാനുരാഗികളെ തെറാപ്പിയിലൂടെ 'നേരെയാക്കാം' എന്ന് അവകാശപ്പെടുന്ന ആപ്പ് വിവാദമായതോടെ ഇതിനെതിരെ  എല്‍ജിബിറ്റിക്യു   പ്രതിഷേധം ഉന്നയിച്ചിരുന്നു.

ആപ്പിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നിവര്‍ തെറാപ്പി ആപ്പ് നേരത്തെ പിന്‍വലിച്ചിരുന്നെങ്കിലും ഗൂഗിളിന്‍റെ പ്ലേ സ്റ്റോറില്‍ ഇത് ലഭ്യമായിരുന്നു.  ഗൂഗിള്‍, തെറാപ്പി ആപ്പ് ബാന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 140,000 ആള്‍ക്കാരാണ് പെറ്റീഷനില്‍ ഒപ്പുവെച്ചത്.  തെറാപ്പി ആപ്പിനെ ഗൂഗിള്‍ പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് എല്‍ജിബിറ്റിക്യു പൗരാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് ക്യാംപെയ്ന്‍ ഫൗണ്ടേഷന്‍ ഗുഗൂളിനെ 2019 ലെ കോര്‍പ്പറേറ്റ് ഇക്വാലിറ്റി ഇന്‍ഡെക്സില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുഗിളിന്‍റെ നടപടി.

click me!