പ്രധാനമന്ത്രി മോദിക്ക് പരമോന്നത പുരസ്കാരം നൽകി ഗ്രീസ്

Published : Aug 25, 2023, 05:21 PM ISTUpdated : Aug 25, 2023, 05:29 PM IST
പ്രധാനമന്ത്രി മോദിക്ക് പരമോന്നത പുരസ്കാരം നൽകി ഗ്രീസ്

Synopsis

ഒരു ദിവസത്തെ പര്യടനത്തിന് ശേഷം തിരികെയെത്തുന്ന മോദി ചന്ദ്രയാന്‍ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒ സംഘത്തെ ബംഗലുരുവില്‍ നേരിട്ടെത്തി അഭിനന്ദിക്കും.

ഗ്രീസ്:  മോദിക്ക് പരമോന്നത പുരസ്കാരം നൽകി ഗ്രീസ്. ഗ്രാൻറ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് ഓണർ ബഹുമതിയാണ് ​ഗ്രീസ് നൽകിയത്. ബ്രിക്സ് ഉച്ചകോടിക്ക് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രീസിലെത്തിയത്. ഏഥന്‍സില്‍ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യന്‍ സമൂഹവുമായി മോദി സംസാരിച്ചു. ഗ്രീക്ക് പ്രധാനമന്ത്രി മിറ്റ്സോ ടാക്കീസുമായി കൂടിക്കാഴ്ച നടത്തിയ മോദി പ്രതിരോധം, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സഹകരണം എന്നിവ ചര്‍ച്ച ചെയ്തു. 40 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗ്രീസിലെത്തുന്നത്. ഒരു ദിവസത്തെ പര്യടനത്തിന് ശേഷം തിരികെയെത്തുന്ന മോദി ചന്ദ്രയാന്‍ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒ സംഘത്തെ ബംഗലുരുവില്‍ നേരിട്ടെത്തി അഭിനന്ദിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി