മരണമുഖത്ത് നിന്നും അതിർത്തി താണ്ടിയെത്തി വിദ്യാർത്ഥികൾ: യുക്രെയ്ൻ അതിർത്തിയിലെ കാഴ്ചകൾ ഇങ്ങനെ

Published : Mar 05, 2022, 06:41 PM ISTUpdated : Mar 05, 2022, 06:43 PM IST
മരണമുഖത്ത് നിന്നും അതിർത്തി താണ്ടിയെത്തി വിദ്യാർത്ഥികൾ: യുക്രെയ്ൻ അതിർത്തിയിലെ കാഴ്ചകൾ ഇങ്ങനെ

Synopsis

യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർത്ഥികളിലേറെയും എത്തുന്നത് ഹോളണ്ട് അതിർത്തിയായ ജെഷ്വോയിലേക്കാണ്. മാനസികമായും ശാരീരികമായും തളർന്ന വിദ്യാർത്ഥികൾക്ക് ആശ്വാസതുരുത്തായി മാറുകയാണ് ഈ ഹോളണ്ട് പട്ടണം. ജെഷ്വോയിൽ നിന്നുള്ള വിവരങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പ്രശാന്ത് രഘുവംശം....   

ജെഷോ: ജീവനും കൈയിൽ പിടിച്ച് അതിർത്തി കടന്ന് എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഇന്ത്യൻ എബംസി ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത് യുക്രെയ്ൻ -പോളണ്ട് അതിർത്തി നഗരമായ ജെഷോയിൽ ആണ്. അതിർത്തി കടന്ന് എത്തുന്ന വിദ്യാർത്ഥികളെ ബസുകളിലും മറ്റും പ്രസിഡൻക്യ എന്ന ഹോട്ടലിൽ പാർപ്പിക്കും ചില വിദ്യാർത്ഥികൾ സ്വന്തം നിലയിലും ഇവിടേക്ക് എത്തുന്നു. ഇവിടെ ഒന്നോ രണ്ടോ ദിവസം തങ്ങിയ ശേഷമാണ് വിദ്യാർത്ഥികൾ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള വിമാനങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങുന്നത്. 

സുരക്ഷിതസ്ഥാനത്തേക്ക് എത്തുന്നതിൻ്റെ ആശ്വാസം വിദ്യാർത്ഥികൾക്കുണ്ടെങ്കിലും അതിർത്തിക്ക് അപ്പുറം കുടുങ്ങിയവരെക്കുറിച്ചുള്ള കൂട്ടുകാരെപ്പറ്റി എല്ലാവർക്കും ആശങ്കയുണ്ട്. വളരെ കഷ്ടപ്പാടുകളും അപകടങ്ങളും താണ്ടിയാണ് വിദ്യാർത്ഥികൾ പലരും ഹോളണ്ടിലേക്ക് എത്തുന്നത്. വെടിവെപ്പിനും ബോംബിംഗിനും ഷെല്ലാക്രമണത്തിനും ഇടയിലൂടെ ജീവനും പിടിച്ചുള്ള യാത്രയുടെ ആഘാതം പല വിദ്യാർത്ഥികളേയും തളർത്തി. 

ഭക്ഷണവും വെള്ളവും ഇല്ലാതെ വലിയ കഷ്ടപ്പെട്ടും കടുത്ത തണുപ്പിനെ അതിജീവിച്ചുമാണ് പലരും അതിർത്തിക്ക് ഇപ്പുറം എത്തിയത്. അതിർത്തി കടക്കാൻ എംബസിയിൽ നിന്നും യാതൊരു സഹായവും ലഭിച്ചില്ലെന്ന് പലരും പരാതിപ്പെട്ടു. ഖർഖീവിലെ റെയിൽവേ സ്റ്റേഷനിൽ വച്ച് ഇന്ത്യൻ വിദ്യാർത്ഥികളോട് യുക്രൈൻ പൗരൻമാ‍ർ പലരും മോശമായി പെരുമാറിയെന്നും ട്രെയിൻ കയറാൻ അനുവദിച്ചില്ലെന്നും വി​ദ്യാ‍ർത്ഥികൾ പറഞ്ഞു. യുദ്ധത്തിൽ ഇന്ത്യ യുക്രൈനെ പിന്തുണച്ചില്ലെന്നതിൻ്റെ പേരിലും പല വിദ്യാർത്ഥികൾക്കും മോശം യുക്രൈൻ പൗരൻമാരിൽ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നു. കുടിവെള്ളവിതരണവും വൈദ്യുതി വിതരണവും പലയിടത്തും മുടങ്ങിയിരുന്നുവെന്നും മഞ്ഞു വെള്ളമാക്കിയാണ് ​​​ദാഹം മാറ്റിയതെന്നും ചില വിദ്യാ‍ർത്ഥികൾ പറഞ്ഞു. 

 

PREV
Read more Articles on
click me!

Recommended Stories

‘ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസ്’; ജഡ്ജിയുടെ ചേംബറിൽ നിന്ന് മോഷണം പോയത് 2 ആപ്പിളും ഒരു ഹാൻഡ്‌വാഷ് ബോട്ടിലും, സംഭവം ലാഹോറിൽ
നടുക്കടലിൽ ആഡംബര ക്രൂയിസ് കപ്പലിൽ വൈറസ് ബാധ; ലോകയാത്രക്കിറങ്ങിയ സഞ്ചാരികൾക്കും ജീവനക്കാർക്കും രോഗം